
pcr centers : യുഎഇയിലെ ചില കോവിഡ് സെന്ററുകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ ചില കോവിഡ് സെന്ററുകള്‍ അടച്ചുപൂട്ടിയതായി pcr centers അധികൃതര്‍ അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ചില സേഹ കോവിഡ് സെന്ററുകള്‍ ഇന്നലെ മുതല്‍ പൂര്‍ണമായി അടച്ചു പൂട്ടിയെന്ന് യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ശൃംഖലയായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (SEHA) പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അബുദാബി, അല്‍ വാത്ബ, അല്‍ ബാഹിയ എന്നിവിടങ്ങളിലെ കോവിഡ്-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രങ്ങള്‍, അല്‍ ഐനിലെ അല്‍ ഹിലി, അല്‍ ആമേറ, സെഹ കൊവിഡ്-19 വാക്‌സിനേഷന്‍ സെന്റര്‍ (അല്‍ ഖാബിസി ഹാള്‍) എന്നിവയാണ് അടച്ചിടുന്നത്.
വടക്കന്‍ മേഖലകളിലെ അല്‍ ഖവാനീജ്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ കോവിഡ്-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രങ്ങളും അടച്ചിടുന്ന കോവിഡ് സെന്ററുകളില്‍ ഉള്‍പ്പെടുന്നു. അബുദാബിയിലെ കൊവിഡ്-19 ഡ്രൈവ്-ത്രൂ സര്‍വീസസ് സെന്ററുകളായ റബ്ദാന്‍, മാന്‍ഹല്‍, അല്‍ ഐനിലെ അല്‍ സറൂജ്, അഷരെജ്, അബുദാബിയിലെ മുഷ്രിഫ് വെഡ്ഡിംഗ് ഹാളിലെയും അല്‍ ഐന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെയും കോവിഡ്-19 പ്രൈം അസസ്മെന്റ് സെന്ററുകള്‍ എന്നിവയാണ് ഇനിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററുകള്‍.
Comments (0)