new uae bank note
Posted By editor Posted On

national day : യുഎഇയില്‍ നാളെ സ്വദേശികളും പ്രവാസികളും ഒരേ മനസ്സോടെ അണിനിരക്കും

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദുബായ് : ഡിസംബര്‍ രണ്ട് യു.എ.ഇ.യില്‍ ജീവിക്കുന്നവര്‍ക്കെല്ലാം ആഘോഷത്തിന്റെ national day ദിവസമാണ്. രാജ്യം രൂപീകരിച്ചിട്ട് 51 വര്‍ഷങ്ങള്‍ പിന്നിടുന്ന നാളെ സ്വദേശികളും പ്രവാസികളും ഒരേ മനസ്സോടെ അണിനിരക്കും.  നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക  ജനങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം കൈക്കുമ്പിളില്‍ നല്‍കുന്ന മഹത്തായ രാജ്യവും അതിന്റെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളും ലോകത്ത് മറ്റെവിടെയും കാണില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 എല്ലാവര്‍ക്കും സുരക്ഷിതത്വവും മികച്ച ജീവിതസൗകര്യങ്ങളും നല്‍കുന്ന നാട് എന്ന വിശേഷണം വേറെയും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മാത്രമല്ല, രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകരുടെ ജീവിതത്തിനുകൂടി യു.എ.ഇ. ഭരണനേതൃത്വത്തിന്റെ കരുതലുണ്ട്. യു.എ.ഇ. ദേശീയദിനം എന്നത് ഓരോ മലയാളിയുടെയുംകൂടി ആഘോഷമാണ്. ലോകത്തിനുമുന്നില്‍ വലിയനേട്ടങ്ങള്‍ എത്തിപ്പിടിച്ചാണ് യു.എ.ഇ. നിലകൊള്ളുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിവയിലെല്ലാം ലോകത്തിലെ മറ്റേത് രാഷ്ട്രത്തോടും ചേര്‍ന്നുനില്‍ക്കുന്ന വികസനമാണ് യു.എ.ഇ.യില്‍ നടന്നുവരുന്നത്.

1971 ഡിസംബര്‍ രണ്ടിന് അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളെ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന ഒരുപേരില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ മണല്‍ക്കൂനകളും കടല്‍ത്തീരങ്ങളും മാത്രമായുള്ള ഒരു മേഖലയായിരുന്നു ഇത്. തൊട്ടടുത്തവര്‍ഷം ഫെബ്രുവരി 10-ന് റാസല്‍ഖൈമകൂടി യു.എ.ഇ.ക്ക് കീഴിലെത്തുകയും ഏഴ് എമിറേറ്റുകള്‍ ഒരു പതാകയ്ക്ക് കീഴിലാവുകയും ചെയ്തു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെന്ന ദീര്‍ഘദര്‍ശിയായ നേതാവിന്റെ നേതൃത്വത്തില്‍ യു.എ.ഇ. പിന്നീട് സാധ്യതകള്‍ തേടിയുള്ള പ്രയാണത്തിലായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *