
global ranking : യുഎഇ എന്നും പ്രവാസികളുടെ പ്രിയപ്പെട്ടയിടം; ആഗോള പട്ടികയിലെ ആദ്യ റാങ്കില്‍ ഇടം നേടി ഈ നഗരങ്ങള്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ എന്നും പ്രവാസികളുടെ പ്രിയപ്പെട്ടയിടമാണ്. അത് ഊട്ടി ഉറപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രവാസികളുടെ പ്രിയപ്പെട്ട നഗരങ്ങളുടെ ആഗോള റാങ്കിങ്ങില്‍ global ranking ദുബായും അബുദാബിയും ഇടം നേടി. പട്ടികയില്‍ ദുബായ് രണ്ടാം സ്ഥാനവും അബുദാബി ഒന്‍പതാം സ്ഥാനവും നേടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 2022ല്‍ പ്രവാസികള്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാനും ജോലി ചെയ്യാനും ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളെ സൂചിപ്പിക്കുന്ന ഇന്റര്‍നേഷന്‍സ് എക്‌സ്പാറ്റ് സിറ്റി റാങ്കിങ്ങിലാണ് നഗരങ്ങള്‍ നില മെച്ചപ്പെടുത്തി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചത്.
കഴിഞ്ഞ വര്‍ഷം ദുബായ് മൂന്നാം സ്ഥാനത്തും അബുദാബി 16ാം സ്ഥാനത്തുമായിരുന്നു.ലിസ്റ്റില്‍ സ്‌പെയിനിലെ വലന്‍സിയ ഒന്നാമതെത്തിയപ്പോള്‍ മെക്‌സിക്കോ സിറ്റി, ലിസ്ബണ്‍, മാഡ്രിഡ്, ബാങ്കോക്ക് എന്നിവ മൂന്നുമുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങള്‍ കൈവരിച്ചു. എട്ടാമത് മെല്‍ബണും സിംഗപ്പൂര്‍ പത്താം സ്ഥാനത്തുമാണ്.
Comments (0)