full tank petrol : യുഎഇയിലെ ഈമാസത്തെ ഇന്ധന വില: ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ എത്ര ചിലവാകും എന്നറിയേണ്ടേ? - Pravasi Vartha
full tank petrol
Posted By editor Posted On

full tank petrol : യുഎഇയിലെ ഈമാസത്തെ ഇന്ധന വില: ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ എത്ര ചിലവാകും എന്നറിയേണ്ടേ?

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഡിസംബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില full tank petrol യുഎഇ ഇന്നലെ (നവംബര്‍ 30) പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില കമ്മറ്റി ഈമാസം ലിറ്ററിന് 2 ഫില്‍സ് വരെയാണ് കുറച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നവംബറില്‍ ലിറ്ററിന് 29 ഫില്‍സ് വരെ വില വര്‍ധിപ്പിച്ചിരുന്നു.
ഡിസംബറിലെ ഏറ്റവും പുതിയ പെട്രോള്‍ വിലകള്‍ ഇതാ:

CategoryPrice per litre (December)Price per litre (November)Difference
Super 98 petrol3.303.32-2 fils
Special 95 petrol3.183.20-2 fils
E-plus 91 petrol3.113.13-2 fils

ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഡിസംബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ ലഭിക്കുന്നത് നവംബറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 1.2 ദിര്‍ഹം മുതല്‍ 1.48 ദിര്‍ഹം വരെ കുറവായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വാഹനം പൂര്‍ണ്ണമായി ഇന്ധനം നിറയ്ക്കാന്‍ എത്ര ചിലവാകും എന്നതിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതാ.

കോംപാക്റ്റ് കാറുകള്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍

CategoryFull tank cost (December)Full tank cost (November)
Super 98 petrol168.3169.32
Special 95 petrol162.18163.2
E-plus 91 petrol158.61159.63

സെഡാന്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍

CategoryFull tank cost (December)Full tank cost (November)
Super 98 petrol204.6205.84
Special 95 petrol197.16198.4
E-plus 91 petrol192.82194.06

എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍

CategoryFull tank cost (December)Full tank cost (November)
Super 98 petrol244.2245.68
Special 95 petrol235.32236.8
E-plus 91 petrol230.14231.62

എല്ലാ മാസവും അവസാന ആഴ്ചയില്‍ ഊര്‍ജ മന്ത്രാലയം യുഎഇയില്‍ ഇന്ധനവില ക്രമീകരിക്കും. ഗവണ്‍മെന്റ് പറയുന്നതനുസരിച്ച്, ഉപഭോഗം യുക്തിസഹമാക്കാനും പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും മറ്റ് ബദല്‍ മാര്‍ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് യുഎഇ ഇന്ധന വില ഉദാരമാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *