
flight rate change : യുഎഇ ദേശീയ ദിനം: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന നിരക്കില്‍ വലിയ മാറ്റം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ ദേശീയ ദിനം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയാണ് എയര്‍ലൈനുകള്‍ കൊണ്ടുവന്നിരിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആവേശകരമായ അവധിക്കാലത്തിന് തുടക്കം കുറിക്കുന്നതിനാല്‍ 25 ശതമാനത്തില്‍ കൂടുതലാണ് വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് എയര്‍ലൈനുകള്‍ ഈടാക്കുന്നത് flight rate change . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അവധിക്കാലം ആയതിനാല്‍ കൂടുതല്‍ ആളുകള്‍ അവരുടെ നാട്ടുകളിലേക്കും വിനോദ യാത്രയ്ക്കുമായി പോകുന്നതിനാലാണ് എയര്‍ലൈനിന്റെ ഈ നടപടി.
ദുബായില്‍ നിന്നുള്ള എയര്‍ലൈന്‍ ടിക്കറ്റ് നിരക്ക് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 25 ശതമാനം വരെ വര്‍ധവുണ്ടായി. ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള വിമാനനിരക്ക് ദുബായെ അപേക്ഷിച്ച് അല്‍പം കുറവാണെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഖത്തറിലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കിടയിലും മാലിദ്വീപ്, തായ്‌ലാന്റ് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര പോകുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ”ജോര്‍ജിയ, അസര്‍ബൈജാന്‍, അര്‍മേനിയ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിരവധി പ്രവാസികളും യാത്ര പോകുന്നുണ്ട്. അവിടങ്ങളില്‍ നിന്നുള്ള മടക്ക വിമാന നിരക്ക് 2,500 ദിര്‍ഹം വരെയാണ്” ഏജന്റുമാര്‍ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള നിരക്കുകളും കുതിച്ചുയരുന്നു
എല്ലാ അവധിക്കാലത്തും സംഭവിക്കുന്നതുപോലെ, ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് വീണ്ടും ക്രമാതീതമായി ഉയര്‍ന്നു. സ്മാര്‍ട്ട് ട്രാവല്‍സിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ നിയാസ് ആദിരാജ പറഞ്ഞു, ‘ഡിസംബര്‍ 1 മുതല്‍ 5 വരെയും ഡിസംബര്‍ 15 ന് ശേഷവും, മിക്ക ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന നിരക്ക് വളരെ ഉയര്‍ന്നതാണ്. ജനുവരി 1 ന് ശേഷം മാത്രമേ വില കുറയുന്നതിന്റെ ലക്ഷണങ്ങള്‍ കാണിന്നുള്ളൂ, അതിനുശേഷം യുഎഇ-യിലേക്കുള്ള നിരക്കുകള്‍ വര്‍ദ്ധിക്കും.’ അദ്ദേഹം പറഞ്ഞു. ‘കേരളത്തിലേക്കുള്ള വിമാന നിരക്ക് ഇപ്പോള്‍ 2,500 ദിര്‍ഹമാണ്. ഓഫ് സീസണില്‍ ഇത് നിരക്ക് 800 ദിര്‍ഹമായിരുന്നു. തിരുച്ചിറപ്പള്ളി, വിശാഖപട്ടണം തുടങ്ങിയ ജനപ്രിയമല്ലാത്ത സ്ഥലങ്ങളിലേക്ക് പോലും നിരക്ക് 2,000 ദിര്‍ഹം ഈടാക്കുന്നുണ്ടെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.
Comments (0)