
etihad rail project : യുഎഇ : 12 മണിക്കൂര്‍ കൊണ്ട് എത്തിചേരുന്നത് ഇനി 4 മണിക്കൂറിനകം; ഇത്തിഹാദ് റെയില്‍ വരുന്നതോടെ ലഭിക്കുന്നത് വന്‍ നേട്ടം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇത്തിഹാദ് റെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചരക്ക് മേഖലയ്്ക്ക് ലഭിക്കുന്നത് വന്‍ നേട്ടം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു 12 മണിക്കൂര്‍ കൊണ്ട് എത്തിച്ചിരുന്ന ചരക്കുകള്‍ ഇത്തിഹാദ് റെയിലില്‍ etihad rail project 4 മണിക്കൂറിനകം എത്തിക്കാനാകുമെന്ന് ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
യുഎഇ പെട്രോകെമിക്കല്‍ കമ്പനിയായ ബുറൂജുമായി ചരക്കുനീക്ക കരാറില്‍ ഒപ്പുവയ്ക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ റുവൈസ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍നിന്ന് പ്രതിവര്‍ഷം 13 ലക്ഷം ടണ്‍ പോളിയോലിഫിനുകള്‍ കൊണ്ടുപോകുന്നതിനുള്ള കരാരാറിലാണ് ഇത്തിഹാദ് റെയില്‍ സിഇഒ എന്‍ജിനീയര്‍ ഷാദി മലക്കും ബുറൂജ് സിഇഒ ഹസീം സുല്‍ത്താന്‍ അല്‍ സുവൈദിയും ഒപ്പുവച്ചത്.
ബുറൂജ് ഉള്‍പ്പെടെ രാജ്യത്തെ വലിയ കമ്പനികള്‍ക്ക് ചരക്കു കൈമാറ്റത്തിന് സൗകര്യം ഒരുക്കുന്നതു വഴി കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാനാകുമെന്ന് തിയാബ് പറഞ്ഞു. ബുറൂജും ഇത്തിഹാദ് റെയിലും തമ്മിലുള്ള സുപ്രധാന സഹകരണം അബുദാബിയുടെ വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കുമെന്ന് സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു. യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതിയോടുള്ള പ്രതിബദ്ധതയ്‌ക്കൊപ്പം സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കയറ്റുമതി ശക്തിപ്പെടുത്താനും സാധിക്കുന്നു. റുവൈസ് വ്യാവസായിക നഗരത്തിലെ റെയില്‍ ചരക്ക് ടെര്‍മിനലിന്റെ വികസനവും ഇതിലൂടെ സാധ്യമാകും. കുറഞ്ഞ ചെലവില്‍ അതിവേഗം ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം.
വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും അഡ്‌നോക് എംഡിയും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍, ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)