UAE National Day : മലയാളികളടക്കം നിരവധി തടവുകാർക്ക് യു.എ.ഇയിൽ മോചനം - Pravasi Vartha

UAE National Day : മലയാളികളടക്കം നിരവധി തടവുകാർക്ക് യു.എ.ഇയിൽ മോചനം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദേശീയ ദിനം പ്രമാണിച്ച് മലയാളികളടക്കം 1530 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശിച്ചു. വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച, മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക  തടവുകാർക്ക് പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം അനുവദിക്കുന്നത്. UAE National day എല്ലാ വർഷവും ആഘോഷ ദിനങ്ങളോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാറുണ്ട്. നിരവധി പ്രവാസികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. ചെറിയ കേസുകളിൽപെട്ട് തടവിലായി നാട്ടിൽ പോകാൻ കഴിയാത്തവർക്കും ആശ്വാസമാണ് തീരുമാനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്തി മികച്ച ജീവിതം നയിക്കാനുമുള്ള അവസരമാണ് രാജ്യത്തിന്റെ കാരുണ്യത്തിലൂടെ മോചിതരാകുന്നവർക്ക് നൽകുക .

ദുബായ്, ഷാർജ, ഫുജൈറ, അജ്‌മാൻ തുടങ്ങിയ എമിറേറ്റ്സുകളിലെ ൧൫൩൦ തടവുകാർക്കാണ് മോചനം ലഭിച്ചത്. ദുബായിൽ 1040 തടവുകാർക്ക് മോചനം നൽകാൻ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഷാർജയിൽ 333 തടവുകാർക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മാപ്പ് നൽകി. ശിക്ഷാകാലയളവിൽ എല്ലാ വ്യവസ്ഥകളും പാലിക്കുകയും മികച്ച പെരുമാറ്റം കാഴ്ചവെക്കുകയും ചെയ്തവരെയാണ് വിട്ടയക്കുന്നത്. മോചിതരാകുന്നവരുടെ കുടുംബങ്ങളുടെ കെട്ടുറപ്പിനെ നിലനിർത്തികൊണ്ടുള്ള ഭരണാധികാരിയുടെ കാരുണ്യത്തെ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പ്രശംസിച്ചു.

അതേസമയം, ഫുജൈറയിൽ 153 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി നിർദ്ദേശിച്ചു. എന്നാൽ അജ്മാനിൽ 111 തടവുകാർക്കാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി മോചനം നൽകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *