UAE Moon mission : ആദ്യ ചാന്ദ്രദൗത്യത്തിന് സജ്ജമായി യു എ ഇ; കാലാവസ്ഥ 90% അനുകൂലം - Pravasi Vartha
rashid rover launch
Posted By suhaila Posted On

UAE Moon mission : ആദ്യ ചാന്ദ്രദൗത്യത്തിന് സജ്ജമായി യു എ ഇ; കാലാവസ്ഥ 90% അനുകൂലം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്രപര്യവേഷണം UAE Moon mission ‘റാശിദ് റോവർ’ ഇന്ന് കുതിപ്പ് തുടങ്ങും. ജപ്പാൻ ആസ്ഥാനമായുള്ള ഇസ്‌പേസിന്റെ മിഷൻ 1ന്റെ ഭാഗമായി സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ യുഎഇ സമയം ഉച്ചയ്ക്ക് 12.39ന് റാഷിദ് റോവർ പറന്നുയരും. UAE Moon mission അറബ് ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമായതിനാൽ കണ്ണും കാതും കൂർപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗൾഫ് ഒന്നടങ്കം. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക മോശം കാലാവസ്ഥയെത്തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് യാഥാർഥ്യമാകാനൊരുങ്ങുന്നത്. എന്നാൽ, നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നാണ് വിലയിരുത്തൽ. മഴക്ക് നാലുശതമാനം സാധ്യത മാത്രമാണുള്ളത്. അവസാനനിമിഷം വിക്ഷേപണം മാറ്റേണ്ടി വന്നാൽ ഡിസംബർ ഒന്നിന് ഉച്ചക്ക് 12.37 ആണ് അടുത്ത സമയമായി കണ്ടുവെച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

അടുത്ത വർഷം ഏപ്രിലോടെ ‘റാശിദ്’ ദൗത്യം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും. www.mbrsc.ae/luna ലിങ്കിലൂടെയും തത്സമയ സംപ്രേഷണം കാണാം. രാവിലെ 10.30 മുതൽ സംപ്രേഷണം തുടങ്ങും. ഐ സ്പേസാണ് ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് ‘റാശിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.

ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. സ്വപ്നതടാകം എന്നർഥമുള്ള ‘ലാകസ് സോംനിയോറം’ എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാശിദ് ഇറങ്ങുക. ‘സ്വപ്നതടാകം’ പ്രാഥമിക ലാൻഡിങ് സൈറ്റാണ്, മറ്റ് മൂന്ന് സ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നാമധേയത്തിലാണ് പദ്ധതി അറിയപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *