
young expatriate : യുഎഇ: രാവിലെ മുതല്‍ വൈകിട്ട് വരെ തുടര്‍ച്ചയായി 25 കിലോമീറ്റര്‍ നീന്തി, ശ്രദ്ധ നേടി പ്രവാസി മലയാളി യുവാവ്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
25 കിലോമീറ്റര്‍ തുടര്‍ച്ചയായി നീന്തി ശ്രദ്ധ നേടി പ്രവാസി മലയാളി യുവാവ്. ദുബായില്‍ താമസിക്കുന്ന സ്വദേശി young expatriate അബ്ദുല്‍ സമീഖ് ആണ് നീന്തലിലൂടെ താരമായിരിക്കുന്നത്. 14 മണിക്കൂര്‍ കൊണ്ടാണ് സമീഖ് 25 കിലോമീറ്റര്‍ നീന്തിയത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സമീഖ് ഇടവേളകളില്ലാതെ 25 കിലോമീറ്റര്‍ നീന്തിയത്. ദുബായ് മംസാര്‍ ബീച്ചില്‍ 14 മണിക്കൂര്‍ സമയമെടുത്താണ് ഈ നേട്ടം കൈവരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
കഴിഞ്ഞ വര്‍ഷം ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സുഹൃത്ത് പ്രദീപ് നായര്‍ നീന്തിയ 21 കിലോമീറ്റര്‍ മറികടക്കുന്ന പ്രകടനമായിരുന്നു സമീഖിന്റേത്. രാവിലെ 4.20 നാണ് നീന്തല്‍ തുടങ്ങിയത്. 25 കിലോമീറ്റര്‍ നീന്തിയപ്പോളേക്കും സമയമം വൈകീട്ട് 6.10 ആയിരുന്നു. 800 മീറ്ററിലേറെ ദൂരമുള്ള മംസാര്‍ ബീച്ച് 30 തവണയിലേറെ സമീഖ് നീന്തി വലംവച്ചു. സുരക്ഷാ ജീവനക്കാരുടെ പൂര്‍ണപിന്തുണയോടെയായിരുന്നു സമീഖിന്റെ ഈ സാഹസിക ഉദ്യമം.
യുഎഇയിലെ മലയാളി റൈഡര്‍മാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്‌സ് അംഗമാണ് സമീഖ്. ഓട്ടവും സൈക്ലിങ്ങും നീന്തലുമാണ് ഇഷ്ടവിനോദം. വിവിധ മാരത്തണ്‍ ഓട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ദുബായില്‍ തന്നെ മുമ്പ് 15 കിലോമീറ്റര്‍ സമീഖ് നീന്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ആലുവ പുഴയില്‍ 10 കിലോമീറ്റര്‍ നീന്തിയിരുന്നു. 20 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന സമീഖ് ഐടി സ്ഥാപനമായ അല്‍ വഫാ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരാണ്. ഷറീനയാണ് ഭാര്യ. നിഹാനും നൈറയുമാണ് മക്കള്‍.
Comments (0)