uae visitors
Posted By editor Posted On

uae visitors : യുഎഇയിലേക്ക് സന്ദര്‍ശക പ്രവാഹം; വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്, ഏറ്റവും കൂടുതല്‍ എത്തുന്നത് ഇന്ത്യക്കാര്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇയിലേക്ക് സന്ദര്‍ശകര്‍ പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്. ലോകകപ്പ്, അവധിയാഘോഷങ്ങള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ആയിര കണക്കിന് ആളുകളാണ് uae visitors ദിനം പ്രതി രാജ്യത്തേക്ക് എത്തുന്നത്.  നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക   ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പറക്കാനെത്തുന്നവരുടെ വലിയ നിരതന്നെയുണ്ട് ഇപ്പോള്‍ യു.എ.ഇ.യില്‍. ഈ വര്‍ഷാവസാനത്തോടെ അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങള്‍ വഴി ഒന്നരക്കോടിയിലേറെ അന്താരാഷ്ട്രയാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx

ഈ വര്‍ഷത്തിന്റെ മൂന്നാംപാദത്തിലെ കണക്കനുസരിച്ച് ഏറ്റവുംകൂടുതല്‍ യാത്രക്കാരെത്തിയത് ഇന്ത്യയില്‍നിന്നാണ്. ഇന്ത്യ (9,33,640), യു.കെ.(2,91,576), പാകിസ്താന്‍ (2,65,793), സൗദി അറേബ്യ (2,17,656), ഈജിപ്ത് (1,97,193) എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുള്ളത്. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മുംബൈ, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അബുദാബി വിമാനത്താവളങ്ങളില്‍നിന്ന് ആരംഭിച്ച പുതിയ റൂട്ടുകള്‍ യാത്രക്കാരുടെ വര്‍ധനയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാരുടെ തിരക്കേറിയതോടെ പുത്തന്‍സാങ്കേതികവിദ്യകളാണ് നടപ്പാക്കുന്നത്. യാത്രക്കാരുടെ നടപടികള്‍ക്കായി ഫേഷ്യല്‍ റെക്ക്ഗ്നീഷ്യന്‍ സാങ്കേതികവിദ്യ അടുത്തിടെ നടപ്പാക്കിയിരുന്നു. ഇതുപ്രകാരം ടെര്‍മിനല്‍ മൂന്നിലൂടെയുള്ള അന്താരാഷ്ട്രയാത്രക്കാര്‍ക്ക് ഫേഷ്യല്‍ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റ് ചെക്കിങ്ങും ഇമിഗ്രേഷന്‍ നടപടികളും അതിവേഗം പൂര്‍ത്തീകരിക്കാന്‍ കഴിയും.

കോവിഡ് ഭീതിയൊഴിഞ്ഞതോടെ നഷ്ടംനികത്താനുള്ള നെട്ടോട്ടത്തിലായിരുന്നു വ്യോമയാനമേഖലയെങ്കിലും ഇന്ന് സ്ഥിതി മാറി. മികച്ച യാത്രാ ഇളവുകളും മറ്റ് സൗകര്യങ്ങളുമായി വ്യോമയാനമേഖല യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ളതെല്ലാം ചെയ്യുന്ന തിരക്കിലാണ്. ആഗോള ടൂറിസം വ്യവസായം പകര്‍ച്ചാവ്യധിക്ക് മുന്‍പുള്ള നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നതും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് കാരണമെന്നാണ് പൊതുവിലയിരുത്തല്‍.
പകര്‍ച്ചവ്യാധിഭീഷണിയെ വ്യോമയാനവ്യവസായം അതിജീവിച്ചുവെന്നതിന്റെ തെളിവാണ് കണക്കുകളെന്ന് അബുദാബി വിമാനത്താവളങ്ങളുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവുമായ ജമാല്‍ സലേം അല്‍ ദഹേരി പറഞ്ഞു. വ്യോമയാനചരക്ക് ഗതാഗതത്തിലും കാര്യമായ ചലനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ എയര്‍ലൈനുകളും റൂട്ടുകളും ആരംഭിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *