new uae bank note
Posted By editor Posted On

uae moon mission : യുഎഇ ചരിത്ര ദൗത്യത്തിലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റാഷിദ് റോവര്‍ നാളെ വിക്ഷേപിക്കും

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇ ചാന്ദ്രദൗത്യത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ചരിത്ര ദൗത്യമായ റാഷിദ് റോവര്‍ നാളെ വിക്ഷേപിക്കും uae moon mission . ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ രാജ്യം ആദ്യ വിജയം കൈവരിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക    ജപ്പാന്‍ ആസ്ഥാനമായുള്ള ഐസ്പേസ് ഇന്‍ക് (ഇസ്പേസ്) ആണ് റാഷിദ് റോവറിന്റെ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ ദുബായ് ഭരണാധികാരിയായിരുന്ന പരേതനായ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ ആദര സൂചകമായാണ് 10 കിലോഗ്രാം ഭാരമുള്ള റാഷിദ് റോവറിന് പേര് നല്‍കിയിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx നവംബര്‍ 30 ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.39 ന് ദൗത്യം വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി) നേരത്തെ അറിയിച്ചിരുന്നു. യുഎഇ നിവാസികള്‍ക്ക് ലോഞ്ച് തത്സമയം കാണാം:

ലോഞ്ച് പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള അവസാന തയ്യാറെടുപ്പുകളോടെ മിഷന്‍ 1 ന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഐസ്പേസ് സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ പറഞ്ഞു. ‘കാലാവസ്ഥയെയും മറ്റ് സാഹചര്യങ്ങളെയും ആശ്രയിച്ച് തീയതിയിലും സമയത്തിലും മാറ്റങ്ങള്‍ വന്നേക്കാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 40-ല്‍ നിന്നാണ് ദൗത്യം കുതിക്കുക. വിക്ഷേപിച്ചുകഴിഞ്ഞാല്‍, ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് സമീപിക്കുന്നതിനുപകരം ഊര്‍ജ്ജം കുറഞ്ഞ പാതയിലൂടെ സഞ്ചരിക്കും. ഇതിനര്‍ത്ഥം വിക്ഷേപിച്ച് ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ്( 2023 ഏപ്രിലില്‍) റാഷിദ് റോവര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ്. ദൗജ്യം വിജയകരമായാല്‍ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറ്റും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *