
traffic fine discount : യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് നാലാമത്തെ എമിറേറ്റ്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിക്കുന്ന നാലാമത്തെ എമിറേറ്റായി ഷാര്‍ജ. വാഹനമോടിക്കുന്നവര്‍ക്ക് 2022 ഡിസംബര്‍ 1 നും 2023 ജനുവരി 20 നും ഇടയില്‍ കിഴിവ് പ്രയോജനപ്പെടുത്താം. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക 2022 ഡിസംബര്‍ 1-ന് മുമ്പ് നടത്തിയ ലംഘനങ്ങള്‍ക്കാണ് ഇളവ് traffic fine discount ലഭിക്കുക. ഗുരുതരമായ ലംഘനങ്ങള്‍ ഒഴികെ 2022 ഡിസംബര്‍ 1-ന് മുമ്പ് നടത്തിയ എല്ലാ ട്രാഫിക് ലംഘനങ്ങളും കിഴിവില്‍ ഉള്‍പ്പെടുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രഖ്യാപനം.
പുതിയ തീരുമാനം കൃത്യസമയത്ത് നടപ്പാക്കാന്‍ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചു തുടങ്ങിയതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. നിവാസികളുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിലും നിയമപരമായ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരം നല്‍കുന്നതിനുമാണ് ഇത്തരം സേവനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇത്തരം പിഴകള്‍ വ്യക്തികള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്ന കാര്യം കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Comments (0)