
ministry of home affairs uae : രാജ്യന്തര ലഹരിമരുന്ന് രാജാക്കന്മാരെ പിടികൂടി, ഓപ്പറേഷനില്‍ യുഎഇയും, രാജ്യം വഹിച്ചത് വലിയ പങ്ക്; വീഡിയോ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രാജ്യന്തര ലഹരിമരുന്ന് സംഘത്തെ പിടികൂടി യുഎഇ ഉള്‍പ്പെടെയുള്ള ministry of home affairs uae രാജ്യങ്ങള്‍. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, യുഎഇ എന്നീ രാജ്യങ്ങളില്‍ യൂറോപോളിന്റെ പിന്തുണയോടെ നടത്തിയ അന്വേഷണത്തില്‍ 30 ടണ്ണിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ തകര്‍ക്കുന്നതില്‍ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും പങ്കുവഹിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കീഴില്‍ യൂറോപ്പിലേയ്ക്ക് കൊക്കെയ്ന്‍ ഇറക്കുമതി വന്‍ തോതില്‍ നടന്നിരുന്നുവെന്ന് യൂറോപോള്‍ പറഞ്ഞു. ലഹരിമരുന്ന് കയറ്റുമതിക്ക് പ്രതികള്‍ എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍സ് ഉപയോഗിച്ചു. 14 പേരെ പിടികൂടിയ നെതര്‍ലാന്‍ഡ്‌സിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നത്. ദുബായില്‍ ആറു വന്‍ കുറ്റവാളികള്‍ പിടിയിലായി.
രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതില്‍ എമിറേറ്റ്സ് പ്രധാന പങ്കുവഹിച്ചുവെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. എല്ലായിടത്തും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ലോകത്തെങ്ങുമുള്ള വിവിധ പൊലീസ് ഏജന്‍സികളുമായി ശക്തമായ ബന്ധം വികസിപ്പിക്കാന്‍ യുഎഇ ശ്രദ്ധാലുവാണ്. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസ് ജനറല്‍ കമാന്‍ഡും ഈ അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ ചെറുക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സേന കഠിനമായി പ്രവര്‍ത്തിക്കുമെന്ന് ദുബായ് പൊലീസ് തലവന്‍ ലഫ്. ജനറല്‍ അബ്ദുല്ല അല്‍ മര്‍റി പറഞ്ഞു.
Comments (0)