dubai to qatar flight service
Posted By editor Posted On

dubai to qatar flight service : ഫിഫ ലോകകപ്പ്: യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ദിനംപ്രതി നൂറിലധികം വിമാന സര്‍വീസുകള്‍, 6800 ഓളം യാത്രക്കാര്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ദിനംപ്രതി നൂറിലധികം വിമാന സര്‍വീസുകളാണ് നടത്തുന്നതെന്ന് dubai to qatar flight service ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി.  നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക  ഫിഫ ലോകകപ്പ് കാണാനായി 6,800 ലധികം പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx 
ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നു ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്‌ലൈറ്റ് സര്‍വീസുകള്‍ക്കു പുറമേ സ്‌പെഷല്‍, മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ അടക്കം ദുബായില്‍ നിന്നു ദിവസേന നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്കു പറക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് സ്‌പോര്‍ട്‌സ് ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജിഡിആര്‍എഫ്എ ദുബായ് മേധാവി ഇക്കാര്യം അറിയിച്ചത്.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി കൈകോര്‍ത്തു ഫുട്‌ബോള്‍ പ്രേമികള്‍ക്കു മികച്ച സൗകര്യങ്ങളാണു വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫുട്ബോള്‍ കാണികള്‍ക്കു മള്‍ട്ടിപ്ള്‍ എന്‍ട്രി വീസ സംവിധാനം ദുബായില്‍ നിലവിലുണ്ട്. ജോര്‍ഡന്‍ സ്വദേശി മുഹമ്മദ് ജലാലിന്റെ പേരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ വീസ അനുവദിച്ചത്. 90 ദിവസത്തേക്കാണ് മള്‍ട്ടിപ്ള്‍ എന്‍ട്രി വീസ അനുവദിക്കുന്നത്.

ഫുട്ബോള്‍ പ്രേമികള്‍ക്കും ദുബായിലെ പുതുവത്സരാഘോഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആകര്‍ഷകമായ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നല്‍കുന്നതിന് ഒരുക്കം പൂര്‍ത്തിയായതായി ലഫ്. ജനറല്‍ അറിയിച്ചു.
ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാന്‍ മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക
ഉദ്യോഗസ്ഥ സംഘത്തെ തന്നെ വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുണ്ടെന്നും അല്‍ മര്‍റി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *