airline seat : യുഎഇ: യാത്ര ഇനി ആയാസ രഹിതമാക്കാം; എയര്‍ലൈനുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തത് ലക്ഷ കണക്കിന് സീറ്റുകള്‍ - Pravasi Vartha
airline seat
Posted By editor Posted On

airline seat : യുഎഇ: യാത്ര ഇനി ആയാസ രഹിതമാക്കാം; എയര്‍ലൈനുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തത് ലക്ഷ കണക്കിന് സീറ്റുകള്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇയിലെ യാത്ര തിരക്ക് പരിഗണിച്ച് എയര്‍ലൈനുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തത് ലക്ഷ കണക്കിന് സീറ്റുകള്‍. ലോകകപ്പ് കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് എയര്‍ലൈനുകള്‍ 1,10,000 സീറ്റുകള്‍ airline seat അധികമായി കൂട്ടിച്ചേര്‍ത്തത്.   നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നുശതമാനം അധിക സീറ്റുകളാണിത്. ഏവിയേഷന്‍ ഏജന്‍സിയായ ഒ.എ.ജിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx 

ലോകത്ത് ഏറ്റവും തിരക്കുള്ള രണ്ടാമത്തെ ഗ്ലോബല്‍ വിമാനത്താവളമെന്ന റെക്കോഡ് നവംബറിലും ദുബായ് നിലനിര്‍ത്തി. അതേസമയം, ഏറ്റവും തിരക്കേറിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ദുബായാണ് ഒന്നാമത്. നവംബറില്‍ ദുബായ് വിമാനത്താവളം കൈകാര്യം ചെയ്തത് 4.23 ദശലക്ഷം യാത്രക്കാരെയാണ്.
ലണ്ടനിനെ ഹീത്രൂ രണ്ടാം സ്ഥാനത്തെത്തി. പാരിസ്, ഇസ്തംബൂള്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ഫ്രാങ്ക്ഫര്‍ട്ട്, ദോഹ, മഡ്രിഡ്, സോള്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്. ലോകകപ്പ് നടക്കുന്ന ഖത്തറിലെ ദോഹ 13ാംസ്ഥാനത്തുനിന്നാണ് എട്ടാം റാങ്കിലെത്തിയത്. ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന നഗരമാണ് ദുബായ്. ഖത്തറിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്തുന്ന നഗരങ്ങളില്‍ ഒന്നാമത് ദുബായ് തന്നെ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *