
uae public holiday : യുഎഇയിലെ അടുത്ത വര്‍ഷത്തെ പൊതു അവധിയുടെ കാര്യത്തില്‍ തീരുമാനമായി; യാത്ര പ്ലാന്‍ ചെയ്യുവല്ലേ?
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ അടുത്ത വര്‍ഷത്തെ പൊതു അവധി uae public holiday പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പൊതു അവധികളാണ് യുഎഇ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ഇതാണ് യാത്ര പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം. നാട്ടില്‍ പോകുന്നത് അടക്കമുള്ള അവധിക്കാല പരിപാടികള്‍ക്കായി നേരത്തെ ഒരുങ്ങാം. നാലോളം നീണ്ട അവധികള്‍ ലഭിക്കുന്നതിനാല്‍ അത് മികച്ച രീതിയില്‍ വിനോദ സഞ്ചാരത്തിനായി ചെലവഴിക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
പൊതു അവധിയോടെയാണ് പുതിയ വര്‍ഷം തുടങ്ങുന്നത്. ജനുവരി ഒന്നിനു പൊതു അവധിയാണ്. ആഴ്ച അവസാനവുമായി ചേര്‍ന്നു വരുന്ന അവധികള്‍ 4 തവണ ലഭിച്ചേക്കാം. റമസാന്‍ അവധിയാണ് ഇതില്‍ പ്രധാനം. മാസപ്പിറവിയുമായി ബന്ധപ്പെട്ടു ദിവസങ്ങളില്‍ മാറ്റമുണ്ടാകാമെങ്കിലും ഇപ്പോഴത്തെ കണക്കു പ്രകാരം ഏപ്രില്‍ 20 മുതല്‍ 23വരെ ഇദുല്‍ഫിത്തര്‍ അവധി ലഭിക്കും. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് ഈ അവധികള്‍.
അറഫാ ദിനവുമായി ബന്ധപ്പെട്ടുള്ളതാണ് ഏറ്റവും ദീര്‍ഘമായ അവധി. 6 ദിവസം വരെ അവധി ലഭിച്ചേക്കും. കണക്കു പ്രകാരം ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ 30 വെള്ളിയാഴ്ച വരെ അറഫാ ദിന അവധിയായിരിക്കും. ഇതിനോടു ചേര്‍ന്നു ശനിയും ഞായറും വരുന്നതിനാല്‍ മൊത്തം 6 ദിവസത്തെ അവധി ലഭിക്കും. ഹിജ്‌റ പുതുവര്‍ഷം ജുലൈ 21 വെള്ളിയാഴ്ചയാണ്. ശനിയും ഞായറും കൂട്ടിയാല്‍ 3 ദിവസത്തെ അവധി ലഭിക്കും. നബിദിനം സെപ്റ്റംബര്‍ 29 ആകുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍, അതും വെള്ളിയാഴ്ചയാണ്. മൊത്തം 3 ദിവസത്തെ അവധിക്കുള്ള സാധ്യതയുണ്ട്. ഇതിനു പുറമെ ഡിസംബര്‍ 2,3 ദിവസങ്ങളില്‍ ദേശീയ ദിനം പ്രമാണിച്ച് അവധിയായിരിക്കും.
Comments (0)