
uae emiratisation : യുഎഇ: എമിറേറ്റൈസേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കമ്പനി 43 കുടുംബാംഗങ്ങളെ നിയമിച്ചു; നടപടിയെടുത്ത് മന്ത്രാലയം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വ്യാജ എമിറേറ്റൈസേഷന്‍ പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടിയുമായി യുഎഇ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. എമിറേറ്റൈസേഷന്‍ നിരക്ക് uae emiratisation വര്‍ദ്ധിപ്പിക്കാനും നാഫിസ് പ്രോഗ്രാമില്‍ നിന്ന് പ്രയോജനം നേടാനും 43 കുടുംബാംഗങ്ങളെ നിയമിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക വ്യാജ എമിറേറ്റൈസേഷന്‍ തെളിയിക്കപ്പെട്ടാല്‍, നഫീസ് സ്‌കീം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്കെതിരായ അഡ്മിനിസ്‌ട്രേറ്റീവ് പിഴകളും ഓരോ എമിറാത്തിക്കും 100,000 ദിര്‍ഹം വരെ പിഴയും ചുമത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ നിയമിക്കുന്നതില്‍ തെറ്റിലെന്ന് മന്ത്രാലം അറിയിച്ചു. എന്നാല്‍ നഫീസ് പ്രോഗ്രാമിന്റെ നേട്ടങ്ങള്‍ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എമിറേറ്റൈസേഷന്‍ നടത്തുന്നതെങ്കില്‍ അത് നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി.
‘വ്യാജ എമിറേറ്റൈസേഷന്‍’ എന്നത് എമിറാത്തിയെ കമ്പനിയുടെ രേഖകളില്‍ യഥാര്‍ത്ഥ ജോലിയില്ലാതെ എന്റോള്‍ ചെയ്യുമ്പോഴോ അല്ലെങ്കില്‍ അധികാരികളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതേ കമ്പനിയില്‍ ആ എമിറാത്തിയെ വീണ്ടും നിയമിക്കുമ്പോഴോ ആണ്. അത്തരം സന്ദര്‍ഭങ്ങളില്‍, നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് പിഴകള്‍ ചുമത്തുകയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള വ്യാജ എമിറേറ്റൈസേഷന്‍ നിരീക്ഷിക്കാന്‍ മന്ത്രാലയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാര്‍, തൊഴിലുടമകള്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി വിവിധ ചാനലുകള്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ലംഘനങ്ങള്‍ 600590000 എന്ന കോള്‍ സെന്റര്‍ വഴിയോ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയോ അറിയിക്കാം.
Comments (0)