ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ സ്വകാര്യ സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥിയുടെ മാതാവ് കോടതിയെ സമീപിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടില്ലാത്ത സ്‌കൂള്‍ അനധികൃതമായി ട്യൂഷന്‍ ഫീസ് school fees വാങ്ങിയിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക തന്നില്‍ നിന്ന് വാങ്ങിയ ഫീസ് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി അബുദാബി കോടതിയെ സമീപിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
2021-2022 അധ്യയന വര്‍ഷം തന്റെ മകന്റെ ട്യൂഷന്‍ ഫീസായ നല്‍കിയ 15,698 ദിര്‍ഹം തിരികെ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതായി കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. വിധി പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പണം നല്‍കുന്ന തീയതി വരെയുള്ള 12 ശതമാനം നിയമപരമായ പലിശയും അവര്‍ ആവശ്യപ്പെട്ടു.
2021/2022 അധ്യയന വര്‍ഷം ഈ സ്‌കൂള്‍ തുറന്നിട്ടില്ലെന്ന് യുവതി പറഞ്ഞു. എന്നാല്‍ ബദല്‍ സ്‌കൂള്‍ നല്‍കാതെ രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ ഫീസ് ഈടാക്കുന്നത് തുടര്‍ന്നു. സ്‌കൂള്‍ മാനേജ്മെന്റ് ട്യൂഷന്‍ ഫീസും തിരികെ നല്‍കിയില്ല.. പിന്നീട് അവര്‍ മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തതിന്റെ രേഖകളും ട്യൂഷന്‍ ഫീസ് അടച്ചതിന്റെ രസീതുകളും അവര്‍ കോടതിയില്‍ ഹാജരാക്കി. കേസ് പരിശോധിച്ച ശേഷം, അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് പറഞ്ഞ് കേസ് തള്ളി. അബുദാബി വാണിജ്യ കോടതിയുടെ പരിഗണനയ്ക്ക് വിടാന്‍ ജഡ്ജി ഉത്തരവിട്ടു.