kerala expat
Posted By editor Posted On

kerala expat : യുഎഇ: സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി വ്യാപക വിസ തട്ടിപ്പ്: മലയാളികള്‍ക്കടക്കം നിരവധി പേര്‍ക്ക് വന്‍തുക നഷ്ടമായി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി വ്യാപക വിസ തട്ടിപ്പ് അരങ്ങേറുന്നു. കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക  കാനഡയിലേക്കും മറ്റും ചേക്കേറാന്‍ ആഗ്രഹിക്കുന്നവരുടെ വിശ്വാസ്യത നേടിയെടുത്താണ് ഏജന്‍സികള്‍ ഇവരെ കെണിയില്‍പെടുത്തുന്നത്. ഇത്തരം ഏജന്‍സികള്‍ എല്ലാ സൗകര്യങ്ങളോടുംകൂടിയ ഓഫിസുകളോടെയാണ് പ്രവര്‍ത്തിക്കുന്നത്. മലയാളികളടക്കം kerala expat നിരവധി പേര്‍ക്ക് വന്‍തുക നഷ്ടമായിട്ടുണ്ട്. 5000 മുതല്‍ 7500 ദിര്‍ഹം വരെ നഷ്ടപ്പെട്ടവരുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx

ആളുകളെ സംസാരിച്ചുവീഴ്ത്താന്‍ കഴിവുള്ള ജീവനക്കാരെയാണ് ഇത്തരം ഏജന്‍സികള്‍ നിയമിക്കുന്നത്. വിസക്കായി കരാര്‍ ഉറപ്പിക്കുകയും പണം നല്‍കുകയും ചെയ്ത ജോലിക്കാരനെ വീണ്ടും അന്വേഷിച്ചാല്‍ ഈ ഓഫിസുകളില്‍ കണ്ടുകൊള്ളണമെന്നുമില്ല. ജോലിക്കാര്‍ അപ്പോഴേക്കും മാറിയിരിക്കും. വിസ നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് കോപ്പിയും അനുബന്ധരേഖകളും വാങ്ങുന്നതോടെ ഉടന്‍ വിസ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ ചോദിക്കുന്ന പണം നല്‍കുകയും ചെയ്യുന്നു. നല്‍കിയ പണത്തിന് രസീത് നല്‍കുകയും ചെയ്യുന്നുണ്ട്. കാനഡ പോലുള്ള രാജ്യങ്ങളില്‍ വിസ ലഭിക്കണമെങ്കില്‍ മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ ആവശ്യമാണ്. സാങ്കേതിക കാരണങ്ങളാല്‍ വിസ നടപടി റദ്ദാക്കി എന്ന മറുപടി മാത്രമാണ് ഏജന്‍സികള്‍ അപേക്ഷകര്‍ക്ക് നല്‍കുക.

പണം തിരികെ ചോദിച്ചാല്‍ ഭീഷണിപ്പെടുത്തി അവരെ മടക്കി അയക്കും. ഇങ്ങനെ പണം നല്‍കി വഞ്ചിക്കപ്പെട്ട മലയാളി യുവാവ് നിയമനടപടിയുമായി മുന്നോട്ടുപോയെങ്കിലും കാര്യമുണ്ടായില്ല. മലയാളി സ്ത്രീ 2019ല്‍ ഏജന്‍സിക്ക് 7350 ദിര്‍ഹം കാനഡ വിസക്കായി നല്‍കി. ഇവര്‍ കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ നാട്ടില്‍നിന്നാണ് അക്കൗണ്ടിലേക്ക് പണം കൈമാറിയത്. പണം നല്‍കുന്നതിനുമുമ്പ് ഈ കമ്പനി ദുബായില്‍ ഉണ്ടോ എന്ന് ബന്ധുവിനെ വിട്ട് ഉറപ്പുവരുത്തിയിരുന്നു. അന്വേഷിച്ചപ്പോള്‍ വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നാണ് മനസ്സിലായി.

പണം നല്‍കിയതിന്റെ രസീതും ഏജന്‍സി ഇവര്‍ക്ക് നല്‍കി. മാസങ്ങള്‍ കഴിഞ്ഞ് വിസ ലഭിക്കാതായപ്പോള്‍ ഏജന്‍സിയില്‍ അന്വേഷിച്ചപ്പോള്‍ വിസയുമില്ല പണം തിരികെ നല്‍കിയതുമില്ല. പണം ചോദിച്ചപ്പോള്‍ തങ്ങളോട് മോശമായി പെരുമാറിയതിനാല്‍ വിസ ഫയല്‍ ക്ലോസ് ചെയ്തു എന്നാണ് മറുപടി നല്‍കിയത്. കോടതി നടപടികള്‍ സ്വീകരിക്കാന്‍ വെല്ലുവിളിക്കുകയാണ് ഇവരിപ്പോള്‍. താന്‍ നല്‍കിയ പണം തിരികെ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ച് സ്ത്രീ യു.എ.ഇയിലുണ്ട്. ഏജന്‍സിയുടെ ഓഫിസില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ഭീഷണിപ്പെടുത്തി ഷൈനിയെ തിരിച്ചയക്കുകയാണ് ചെയ്തത്. നിലവില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇവര്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *