
expat national day celebration : യുഎഇ ദേശീയദിനാഘോഷം പൊടിപൊടിക്കാനൊരുങ്ങി പ്രവാസി സമൂഹവും
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ ദേശീയദിനാഘോഷം പൊടിപൊടിക്കാനൊരുങ്ങി പ്രവാസി സമൂഹവും. ഷാര്‍ജയിലെ പ്രവാസി സംഘടനകളും expat national day celebration അനുബന്ധമായി വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കുപുറമെ യു.എ.ഇ. യുടെ കൊടികളുമേന്തി റാലികളും സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നു. ദേശീയപതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് പ്രവാസികള്‍ റാലികളില്‍ പങ്കെടുക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുപുറമെ പ്രവാസി സംഘടനാസ്ഥാനങ്ങളിലും ദേശീയദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ സംഘടനകളടക്കം വിവിധ എമിറേറ്റുകളില്‍ പരിപാടികള്‍ ആസൂത്രണംചെയ്തിട്ടുണ്ട്. 51 പതാകകള്‍ സ്ഥാപിച്ചും വര്‍ണവെളിച്ചങ്ങള്‍കൊണ്ട് അലങ്കരിച്ചും സംഘടനാ ആസ്ഥാനങ്ങള്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ദേശീയപതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളും വിപണികളില്‍ നിരന്നുകഴിഞ്ഞു. സ്വദേശിവില്ലകള്‍ മാത്രമല്ല, പ്രവാസികളുടെ താമസയിടങ്ങളും ദേശീയദിനത്തോടനുബന്ധിച്ച് അലങ്കരിച്ചിട്ടുണ്ട്. യു.എ.ഇ. നിയമങ്ങള്‍ക്ക് വിധേയമായി ആഘോഷം അതിരുവിടാതിരിക്കാന്‍ സംഘടനകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കടകളിലും മറ്റുവ്യാപാര കേന്ദ്രങ്ങളിലും ചെറിയ ദേശീയപതാകകള്‍ നന്നായി വിറ്റഴിയുന്നുണ്ട്. കുട്ടികളാണ് പതാകകള്‍ കൂടുതലും വാങ്ങുന്നത്.
Comments (0)