uae legal authority
Posted By editor Posted On

abudhabi civil court : യുഎഇ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 1.4 മില്യണ്‍ ദിര്‍ഹം തട്ടി; ശിക്ഷ വിധിച്ചു

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 1.4 മില്യണ്‍ ദിര്‍ഹം തട്ടിയ മൂവര്‍ സംഘത്തിന് ശിക്ഷ വിധിച്ച് abudhabi civil court കോടതി. പുരുഷന്റെ വ്യാജ ഐഡന്റിറ്റി ഉണ്ടാക്കി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി മൂവര്‍ സംഘം യുവതിയെ കബളിപ്പിക്കുകയായിരുന്നു.   നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക   യുഎഇയില്‍ സ്ഥിരതാമസമല്ലാത്ത വിദേശി മൂന്ന് പ്രതികള്‍ക്കെതിരെ 1.4 ദശലക്ഷം ദിര്‍ഹം കബളിപ്പിച്ചതിന് കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകള്‍ വ്യക്തമാക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx രണ്ട് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തിനോട് പണം തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു.

അബുദാബിയില്‍ താമസിക്കുന്ന ഒരാളുടെ പേരു പറഞ്ഞാണ് രണ്ട് സ്ത്രീകള്‍ തന്നെ ബന്ധപ്പെട്ടിരുന്നതെന്ന് അവര്‍ പറഞ്ഞു. പ്രതികള്‍ പുരുഷന്റെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് യുവതിയുമായി ആശയവിനിമയം നടത്തുകയും വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ശേഷം അബുദാബിയില്‍ വെച്ച് വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിന് വേണ്ടി പ്രതികള്‍ പണം ചോദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി അവര്‍ക്ക് മനസ്സിലായത്.

യുവതി അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അബുദാബി ക്രിമിനല്‍ കോടതി മൂന്ന് പ്രതികള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ഒന്നാം പ്രതിയായയാളെ ജയില്‍ ശിക്ഷയ്ക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് മൂന്ന് പ്രതികള്‍ക്കെതിരെ യുവതി സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി മൂവരും യുവതിയില്‍ നിന്ന് കൈക്കലാക്കിയ 1.4 ദശലക്ഷം ദിര്‍ഹവും നഷ്ടപരിഹാരമായി 20,000 ദിര്‍ഹവും നല്‍കണമെന്ന് ഉത്തരവിട്ടു. യുവതിയുടെ നിയമ ചിലവുകള്‍ നല്‍കാനും പ്രതികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *