
world cup volunteers : ലോക ജനതയുടെ ആവേശമായ ലോകകപ്പില്‍ തിളങ്ങി മലയാളി സന്നദ്ധപ്രവര്‍ത്തകര്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ആവേശകരമായ ലോകകപ്പ് ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ് ലോക ജനത. അറബ്‌നാട്ടില്‍ താരങ്ങള്‍ വിസമങ്ങള്‍ തീര്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സൗകര്യമൊരുക്കുകയാണ് മലയാളി സന്നദ്ധപ്രവര്‍ത്തകരും world cup volunteers . നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ഇക്കുറി ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ആദ്യമായി വനിതകള്‍കൂടിയുള്ള സാഹചര്യത്തിലാണ് മലയാളി വനിതകളടക്കം സ്റ്റേഡിയത്തിനുപുറത്ത് സന്നദ്ധപ്രവര്‍ത്തനങ്ങളും നടത്തുന്നത്.
കണ്ണൂര്‍ പാനൂരിനടുത്തുള്ള ചെറുപറമ്പ് സ്വദേശിനി സറീന അഹദ് 22 വര്‍ഷമായി അവര്‍ ഖത്തറിലുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx സറീന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ബംഗളൂരുവിലാണ്. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി വൊളന്റിയറായി പ്രവര്‍ത്തിക്കുകയാണ് അവര്‍.
മത്സരങ്ങളുടെ തുടക്കംമുതല്‍ വൊളന്റിയറായി പ്രവര്‍ത്തിക്കുന്ന സറീന ലോകകപ്പ്അവസാനിക്കുന്ന ഡിസംബര്‍ 18 – വരെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഫിഫ ഖത്തറിലാണെന്ന തീരുമാനം വന്നതുമുതല്‍ സൗജന്യ സേവനങ്ങള്‍ക്കായി ഖത്തര്‍ലോകകപ്പ് നിയന്ത്രിക്കുന്ന സുപ്രീം കമ്മിറ്റി വൊളന്റിയര്‍ സേവനം നടത്താനായി അപേക്ഷ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് ഓണ്‍ലൈനിലൂടെ സറീന കുടുംബസമേതം ലോകകപ്പ് വൊളന്റിയര്‍ അപേക്ഷ നല്‍കുകയും അവസരം ലഭിക്കുകയും ചെയ്തത്.
2019-ല്‍ ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ക്കും സറീനയും ഭര്‍ത്താവും മകനും വൊളന്റിയര്‍മാരാവുകയും ചെയ്തു. ഇവര്‍ കുടുംബത്തോടെ ഖത്തറില്‍ ബിസിനസ് ചെയ്യുകയാണ്. മാഹി സ്വദേശി മുബാറഖ് അബ്ദുല്‍ അഹദ് ആണ് ഭര്‍ത്താവ്. അഞ്ചുമക്കളുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
കളികള്‍ക്ക് സംരക്ഷണംനല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായമായും ടിക്കറ്റ് കൗണ്ടറുകളിലും സ്റ്റേഡിയത്തിലെ സീറ്റുകള്‍ തയ്യാറാക്കുന്നതിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അക്രഡിറ്റേഷന്‍ കേന്ദ്രങ്ങളിലാണ് സറീന സേവനം ചെയ്യുന്നത്. രാവിലെയും വൈകീട്ടുമായി രണ്ട് ഷിഫ്റ്റുകളിലാണ് വൊളന്റിയര്‍ സേവനം ചെയ്യേണ്ടത്.
ഇത്തരത്തില്‍ 20,000 ‘അണ്‍പെയിഡ് വൊളന്റിയര്‍മാര്‍’ ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. അവരില്‍ വലിയവിഭാഗം മലയാളികളാണെന്നും സറീന പറഞ്ഞു. 2006 – ലെ ഖത്തര്‍ ഏഷ്യന്‍ ഗെയിംസ് മുതല്‍ സറീന വൊളന്റിയര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് വൊളന്റിയര്‍ സേവനം ചെയ്യുന്നതിനിടയില്‍ ഖത്തര്‍ ഭരണാധികാരികളെ നേരില്‍കാണാനുള്ള അവസരവും സെറീനയ്ക്ക് ലഭിച്ചിരുന്നു.
Comments (0)