ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വാഹനം അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശം പുറത്തിറക്കി അബുദാബി പൊലീസ്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ vehicle decoration പ്രഖ്യാപിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക നാളെ മുതല്‍ ഡിസംബര്‍ 6 വരെ ഉചിതമായ ഡിസൈനുകളില്‍ വാഹനം അലങ്കരിക്കാന്‍ അനുമതിയുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയൊക്കെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
ഡ്രൈവറുടെ കാഴ്ച മറയുംവിധം അലങ്കാരം വേണ്ട
നമ്പര്‍ പ്ലേറ്റ് മറയത്തക്ക വിധം അലങ്കരിക്കരുത്
വാഹനത്തിന്റെ സ്വാഭാവിക നിറത്തില്‍ മാറ്റം വരുത്താന്‍ പാടില്ല
വാഹനത്തിന്റെ എന്‍ജിനിലോ ഘടനയിലോ മാറ്റം വരുത്തരുത്
വാഹനം കൊണ്ട് അഭ്യാസം പാടില്ല
നിയമം ലംഘിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്
അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ പാര്‍ക്കു ചെയ്യാവൂ
ശബ്ദമലിനീകരണം ഉണ്ടാക്കരുത്
വാഹനത്തില്‍ കൊടിമരം സ്ഥാപിക്കരുത്
ഫോം സ്‌പ്രേ ഉള്‍പ്പെടെ ഒരുതരത്തിലുള്ള സ്‌പേയും ജനങ്ങളുടെയോ ന്മവാഹനങ്ങളുടെയോ മേല്‍ പ്രയോഗിക്കരുത്
വാഹനത്തിന്റെ ജനലിലോ പുറത്തോ കയറിയിരിക്കരുത്
പാഴ്വസ്തുക്കള്‍ വലിച്ചെറിയരുത്
സ്വകാര്യ ഒട്ടകം, കുതിര എന്നിവയെ പൊതുവഴികളില്‍ കൊണ്ടുവരരുത്
വാഹനത്തില്‍ അമിതമായി ആളെ കയറ്റരുത്
റോഡിനു മധ്യേയും അനുമതിയില്ലാത്ത സ്ഥലത്തും വാഹനം നിര്‍ത്തിയിടരുത്
വാഹനം ഓഫാക്കാതെ പുറത്തുപോകരുത്.
ടാക്‌സി, ബസ്, സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ സഞ്ചാരം തടസ്സപ്പെടുത്തരുത്.
കാല്‍നട യാത്രക്കാര്‍ നടപ്പാതയും സീബ്രാ ക്രോസും ഉപയോഗിക്കുക