uae official holidays : അടുത്ത വര്‍ഷത്തെ ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യേണ്ടേ? 2023ലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ - Pravasi Vartha

uae official holidays : അടുത്ത വര്‍ഷത്തെ ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യേണ്ടേ? 2023ലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

2023ലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് uae official holidays യുഎഇ. 2022ലെ അവസാനത്തെ ഔദ്യോഗിക അവധി ദിനമായ ദേശീയ ദിനം ആഘോഷിക്കാന്‍ യുഎഇ നിവാസികള്‍ക്ക് ഡിസംബര്‍ 1-4 വരെ നാല് ദിവസത്തെ ഇടവേള ലഭിക്കും.  നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക അതിന് ശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. അതിനാല്‍ നിങ്ങളുടെ 2023 അവധി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമാണിത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
2023 ലെ പൊതു, സ്വകാര്യ മേഖലകള്‍ക്കുള്ള ഔദ്യോഗിക അവധി ദിനങ്ങള്‍ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുകയാണ്. രാജ്യത്തെ നിവാസികള്‍ അടുത്ത വര്‍ഷം ആറ് ദിവസത്തെ നീണ്ട അവധി ഉള്‍പ്പെടെ ്നാല് നീണ്ട ഇടവേളകളാണ് ലഭിക്കുക. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ഏകീകൃത പട്ടിക ജീവനക്കാര്‍ക്ക് തുല്യമായ അവധി ദിനങ്ങള്‍ ഉറപ്പാക്കുന്നു.

അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍
ഗ്രിഗോറിയന്‍ പുതുവര്‍ഷം: ജനുവരി 1
ഈദുല്‍ ഫിത്തര്‍: റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ
അറഫാ ദിനം: ദുല്‍ഹിജ്ജ 9
ഈദ് അല്‍ അദ്ഹ: ദുല്‍ ഹിജ്ജ 10-12
ഹിജ്രി പുതുവര്‍ഷം: ജൂലൈ 21
മുഹമ്മദ് നബി(സ)യുടെ ജന്മദിനം: സെപ്റ്റംബര്‍ 29
യുഎഇ ദേശീയ ദിനം: ഡിസംബര്‍ 2-3
നീണ്ട വാരാന്ത്യങ്ങള്‍

നാല് നീണ്ട അവധികള്‍
ഈദ് അല്‍ ഫിത്തര്‍: ഹിജ്റി കലണ്ടര്‍ പ്രകാരം, റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് തീയതികള്‍. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഇത് ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23 ഞായര്‍ വരെ ആയിരിക്കും.
അറഫാ ദിനവും ഈദ് അല്‍ അദ്ഹയും: മിക്കവാറും ആറ് ദിവസത്തെ ഇടവേള ലഭിക്കും. അടുത്ത വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നീണ്ട അവധിയാണിത്. ജൂണ്‍ 27 ചൊവ്വ മുതല്‍ ജൂണ്‍ 30 വെള്ളി വരെയായിരിക്കും ഇടവേള. ശനി-ഞായര്‍ അവധിയുള്ളവര്‍ക്ക് ആറ് ദിവസത്തെ വാരാന്ത്യം ലഭിക്കും
ഹിജ്രി പുതുവര്‍ഷം: ജൂലൈ 21 വെള്ളിയാഴ്ചയാണ്. ശനി-ഞായര്‍ അവധിയുള്ളവര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കുന്നു
മുഹമ്മദ് നബി (സ) ജന്മദിനം: സെപ്റ്റംബര്‍ 29 ഒരു വെള്ളിയാഴ്ചയാണ്. താമസക്കാര്‍ക്ക് അത് മറ്റൊരു മൂന്ന് ദിവസത്തെ വാരാന്ത്യം നല്‍കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *