
traffic control : യുഎഇ: ദേശീയദിന അവധി ദിനങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ ദേശീയദിന അവധി ദിനങ്ങളില്‍ ഗതാഗത നിയന്ത്രണവുമായി അധികൃതര്‍. യുഎഇ ദേശീയദിന അവധി ദിവസങ്ങളില്‍ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന നിരോധനം traffic control ഏര്‍പ്പെടുത്തി. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങള്‍ ഉള്‍പ്പെടെ അബുദാബി ഐലന്‍ഡിലെ എല്ലാ റോഡുകളിലും തെരുവുകളിലും നിയമം ബാധകം. 30ന് പുലര്‍ച്ചെ ഒരു മണി മുതല്‍ ഡിസംബര്‍ 4 വരെയാണ് നിരോധനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
അവശ്യസാധനങ്ങള്‍ എത്തിക്കുന്നവയ്ക്കും ശുചീകരണ വാഹനങ്ങള്‍ക്കും ഇളവുണ്ടെന്നു ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹുമൈരി പറഞ്ഞു. റോഡിലെ ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇ ദേശീയദിനം, സ്മാരക ദിനം എന്നിവ പ്രമാണിച്ച് 4 ദിവസം അവധിയായതിനാല്‍ തിരക്കു കണക്കിലെടുത്ത് നഗരത്തിലെ നിരീക്ഷണം പൊലീസ് ശക്തമാക്കും. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)