national day competition : യുഎഇ ദേശീയ ദിനം: കണ്ണഞ്ചിപ്പിക്കുന്ന ഷോ കാണാനുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം - Pravasi Vartha

national day competition : യുഎഇ ദേശീയ ദിനം: കണ്ണഞ്ചിപ്പിക്കുന്ന ഷോ കാണാനുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇ ദേശീയ ദിനാഘോഷങ്ങളിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് സംഘാടക സമിതി. ഡിസംബര്‍ 3 മുതല്‍ 11 വരെ തുടര്‍ച്ചയായി ഒമ്പത് ദിവസം നടക്കുന്ന ഔദ്യോഗിക പൊതു പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ യുഎഇ നിവാസികളെ ക്ഷണിക്കുന്നുവെന്ന് ദേശീയ ദിനാഘോഷ സംഘാടന സമിതി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു മത്സരവും national day competition സമിതി സംഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ യുഎഇയില്‍ താമസിക്കുന്ന 5-12 വയസ്സിനിടയിലുള്ള കുട്ടികള്‍, അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യുഎഇയുടെ ഭാവിയിലേക്ക് എങ്ങനെ സംഭാവന ചെയ്യുമെന്നതിനെക്കുറിച്ച് ക്രിയാത്മകമായി സംസാരിക്കുന്ന ഒരു മിനിറ്റ് വീഡിയോ സമര്‍പ്പിക്കാന്‍ സമിതി പ്രോത്സാഹിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കും രണ്ട് കുടുംബാംഗത്തിനും അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) നടക്കുന്ന ഷോയില്‍ പങ്കെടുക്കാന്‍ സൗജന്യ പാസ് ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും #UAEDreamers51 എന്നതിനൊപ്പം UAE ദേശീയ ദിന ഔദ്യോഗിക അക്കൗണ്ട് @OfficialUAEND ടാഗ് ചെയ്യുകയും വേണം. ഇന്‍സ്റ്റാഗ്രാം വഴി നേരിട്ട് ക്ലിപ്പ് അയക്കുവാനും സാധിക്കും. ഡിസംബര്‍ രണ്ടാണ് അവസാന തീയതി.

ആഘോഷങ്ങള്‍ ഡിസംബര്‍ രണ്ടിന് ഔദ്യോഗിക വെബ്സൈറ്റിലും എല്ലാ പ്രാദേശിക ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ടിക്കറ്റുകള്‍ ലഭിക്കുന്നതിന്, www.UAENationalDay.ae സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Instagram, Facebook, Youtube, Twitter എന്നിവയിലെ ഔദ്യോഗിക യുഎഇ ദേശീയ ദിന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ @OfficialUAEND-ല്‍ ലഭ്യമാണ്. കൂടാതെ www.UAENationalDay.ae എന്ന ഔദ്യോഗിക വെബ്സൈറ്റും സന്ദര്‍ശിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *