ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
കിടിലന്‍ ഓഫറുകളുമായി ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൈനബ് അല്‍സാദി ഷോപ്പിങ് ഉത്സവം ഉദ്ഘാടനം ചെയ്തു. വര്‍ഷാവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ ലഭ്യമാക്കിക്കൊണ്ടാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സൂപ്പര്‍ ഫ്രൈഡേ lulu super friday ഷോപ്പിങ് ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx ഡിസംബര്‍ ആറുവരെ ജി.സി.സി.യിലും ഇന്ത്യയിലുമുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഫര്‍ ലഭ്യമായിരിക്കും.
മാസ്റ്റര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക കിഴിവും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് https://www.luluhypermarket.com-ലൂടെ ഓണ്‍ലൈന്‍ വഴിയും സാധനങ്ങള്‍ വാങ്ങാവുന്നതാണ്. വൈദ്യുതോപകരണങ്ങള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണം തുടങ്ങിയവയില്‍ 75 ശതമാനം വരെ കിഴിവുകളാണ് ലുലു വാഗ്ദാനംചെയ്യുന്നത്.