ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായിലെ ഗതാഗതം കൂടുതല്‍ സുഗമമാകുന്നു. പുതിയ റോഡ് പദ്ധതി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പൂര്‍ത്തിയാക്കി. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക അല്‍ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് dubai new road പൂര്‍ത്തിയായത്. 2022 മെയ് മാസത്തില്‍ ആരംഭിച്ച ദുബായ്-അല്‍ ഐന്‍ റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമാണ് നവീകരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
അല്‍-മെയ്ദാന്‍, അല്‍-മനാമ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ട്രാഫിക് കോറിഡോറും നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ദുബായ് – അല്‍ ഐന്‍ റോഡിന് മുകളിലൂടെ കടന്നുപോകുന്ന നാല്-വരി (ഓരോ ദിശയിലും) ഫ്ളൈഓവര്‍, റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സ്ലിപ്പ് റോഡും പദ്ധതിയുടെ ഭാഗമാണ്.
ഏദന്‍ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദ് അല്‍ ഹമര്‍ സ്ട്രീറ്റ് എന്നിവയുമായുള്ള ആദ്യ മൂന്ന് ജംഗഷനുകളെ സിഗ്‌നലൈസ്ഡ് ഉപരിതല ജംഗ്ഷനുകളാക്കി മാറ്റി അല്‍ മനാമ സ്ട്രീറ്റിലെ ശേഷി വര്‍ദ്ധിപ്പിച്ചു. നാദ് അല്‍ ഹമര്‍ സ്ട്രീറ്റുമായുള്ള ജംഗ്ഷന്‍ വരെ ഓരോ ദിശയിലും ട്രാഫിക് പാതകളുടെ എണ്ണം നാലായി വര്‍ധിപ്പിക്കുന്നതും ഏദന്‍ സ്ട്രീറ്റിലെ നിരവധി ട്രാഫിക് പാതകള്‍ മാറ്റുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നവീകരണം റോഡിന്റെ ശേഷി വര്‍ധിപ്പിച്ചു. ഇത് രണ്ട് ദിശകളിലേക്കും മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ കടന്നുപോകുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കുന്നതിനും സഹായിക്കുന്നു.