ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ ഔട്ട്ലെറ്റുകളിലേക്ക് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ച് ആപ്പിള്‍. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക യുഎസ് ടെക്നോളജി ഭീമനായ ആപ്പിള്‍ apple job vacancy ദുബായ്, അബുദാബി ഔട്ട്ലെറ്റുകളിലുടനീളമുള്ള ഒഴിവുകളുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്. ഐഫോണ്‍ നിര്‍മ്മാതാവ് വിദഗ്ധ ഉദ്യോഗാര്‍ത്ഥികളെയാണ് തേടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
ഒഴിവുള്ള ജോലികള്‍
ബിസിനസ്സ് എക്‌സപേര്‍ട്ട്
ഓപ്പറേഷന്‍ എക്‌സപേര്‍ട്ട്
എക്‌സ്‌പേര്‍ട്ട
ക്രീയേറ്റീവ്
ജീനീയസ്
ടെക്‌നിക്കല്‍ സ്‌പെഷലിസ്റ്റ്
ബിസിനസ് പ്രോ
സ്‌പെഷലിസ്റ്റ്
ഇതിനുമുമ്പ് ഐപാഡ്, മാക് എന്നിവയ്ക്കായി മാനേജര്‍, പ്രോഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികകളിലേക്ക് ഒഴിവ് നികത്താന്‍ ആപ്പിള്‍ ഉദ്യോഗാര്‍ത്ഥികളെ അന്വേഷിച്ചിരുന്നു.
ആപ്പിള്‍ നിലവില്‍ യുഎഇയില്‍ നാല് സ്റ്റോറുകളാണ് നടത്തുന്നത്. ദുബായിലും അബുദാബിയിലും രണ്ട് വീതം. ദുബായ് മാള്‍, ദി മാള്‍ ഓഫ് എമിറേറ്റ്‌സ്, യാസ് മാള്‍, അല്‍ മരിയ ദ്വീപ് എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
28 രാജ്യങ്ങളെ പ്രതിനിധീകരിക്കുകയും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, തഗാലോഗ് എന്നിവ ഉള്‍പ്പെടെ 30-ലധികം ഭാഷകള്‍ സംസാരിക്കുന്ന 80-ലധികം അംഗങ്ങളുള്ള മള്‍ട്ടി കള്‍ച്ചറല്‍ ടീമുമായി ആരംഭിച്ച ഏറ്റവും പുതിയ ഔട്ട്‌ലെറ്റാണ് അല്‍ മരിയ ഐലന്‍ഡിലേത്.
2022 ഫെബ്രുവരിയില്‍ ആപ്പിള്‍ തങ്ങളുടെ യാസ് മാള്‍ ഔട്ട്ലെറ്റിന്റെ വലിപ്പം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 40-45 പ്രതിവാര ജോലി സമയവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ശമ്പളവും നല്‍കുന്ന യുഎസ് സ്ഥാപനം ആഗോളതലത്തില്‍ മികച്ച തൊഴില്‍ദാതാക്കളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.