
സമ്മാനങ്ങളുമായി വിദേശ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ് ടൂറിസം പൊലീസ്
വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക*
https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
സമ്മാനങ്ങളുമായി വിദേശ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ് ടൂറിസം പൊലീസ്. കഴിഞ്ഞ ദിവസം കപ്പലിലെത്തിയ 5,186 വിനോദ സഞ്ചാരികളെ ദുബായ് ടൂറിസം പൊലീസ് തുറമുഖത്ത് സ്വാഗതം ചെയ്തു. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും പ്രത്യേക കലാവിരുന്നൊരുക്കുകയും ചെയ്തു. എഡ കോസ്മ എന്ന കപ്പലിലാണ് വിദേശ വിനോദ സഞ്ചാരികളെത്തിയത്. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ദുബായ് ടൂറിസ്റ്റ് പൊലീസ് എപ്പോഴും സജ്ജമാണെന്നു ഡയറക്ടര്‍ ബ്രി.ഖല്‍ഫാന്‍ ഉബൈദ് അല്‍ ജല്ലാഫ് പറഞ്ഞു.
എഡ കോസ്മ എന്ന കപ്പലിലാണ് വിദേശ വിനോദ സഞ്ചാരികളെത്തിയത്. ആദ്യത്തെ എല്‍എന്‍ജി പ്രൊപ്പല്‍ഷന്‍ ക്രൂയിസ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ആധുനികമായ 13 കപ്പലുകള്‍ ഐഡ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ദുബായിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് ദിനംപ്രതി വര്‍ധിക്കുകയാണ്.
Comments (0)