വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
ചില കമ്പനികള്‍ എമിറാത്തി ഉദ്യോഗാര്‍ത്ഥികളുടെ ശമ്പളം വെട്ടിക്കുറച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. എമിറേറ്റുകള്‍ക്കുള്ള സര്‍ക്കാരിന്റെ ശമ്പള സഹായ പദ്ധതി മുതലെടുക്കുന്നതായി കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ യുഎഇ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി.
നിരവധി കമ്പനികള്‍ എമിറാത്തി തൊഴിലന്വേഷകരുടെ ശമ്പളം കുറയ്ക്കുന്നതായി യുഎഇ മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നഫീസിന്റെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ, എമിറേറ്റൈസേഷനുമായി ബന്ധപ്പെട്ട നയങ്ങളും തീരുമാനങ്ങളും ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരു കമ്പനിക്കെതിരെയും ആവശ്യമായ നടപടികള്‍ എടുക്കുന്നതില്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം, യുഎഇ സര്‍ക്കാര്‍ സ്വകാര്യ, ബാങ്കിംഗ് മേഖലകളിലെ എമിറാത്തികളുടെ ശമ്പള പിന്തുണാ പരിപാടി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.30,000 ദിര്‍ഹത്തില്‍ താഴെ പ്രതിമാസ ശമ്പളം വാങ്ങുന്ന പൗരന്മാര്‍ക്ക് അലവന്‍സ് ലഭിക്കും. സ്‌കീം ബാച്ചിലേഴ്സ് ബിരുദമുള്ളവര്‍ക്ക് പ്രതിമാസം 7,000 ദിര്‍ഹം വരെ നല്‍കും. ഡിപ്ലോമയുള്ളവര്‍ക്ക് 6,000 ദിര്‍ഹം, ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്ക് 5,000 ദിര്‍ഹവും നല്‍കും. ജോലി നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്.