
തിരിച്ചു വരവ് : അര്ജന്റീനക്ക് മിന്നും ജയം
വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
ദോഹ: ഒരേയൊരു മനുഷ്യന്‍…ലയണല്‍ ആന്ദ്രെസ് മെസ്സി….പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ചെത്തിയ മെക്സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ അയാള്‍ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഉറച്ചുനിന്ന മെക്സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
തപ്പിതടഞ്ഞും ആശങ്ക ഉണര്‍ത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോള്‍. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര്‍ ഷോട്ടിലൂടെ വിജയം അറക്കുട്ടുറപ്പിച്ച് വല കുലുക്കി.രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അർജന്റീനയുടേയും മെക്സിക്കോയുടേയും കളി. രണ്ടാം പകുതി തുടങ്ങി 49–ാം മിനിറ്റിൽ ലയണൽ മെസ്സിയെ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് റഫറി ഫ്രീകിക്ക് നൽകി. മെസ്സിയുടെ കിക്കിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 55–ാം മിനിറ്റിൽ മെക്സിക്കോ പ്രതിരോധ താരങ്ങളെ മറികടന്ന് അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ബോക്സിനുള്ളിലേക്കു കടന്നെങ്കിലും പോസ്റ്റിലേക്ക് ഉന്നമിടാൻ സാധിച്ചില്ല. എന്നാൽ 64–ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ഗോള്‍ വീണതോടെ രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറ്റങ്ങള്‍ അർജന്റീനയിൽനിന്നുണ്ടായി. നിശ്ചിത സമയം അവസാനിപ്പിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ 21 വയസ്സുകാരൻ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി.
Comments (0)