Posted By Admin Admin Posted On

ജർമ്മനി ഇന്ത്യക്കാർക്കായി ഷെങ്കൻ ഹ്രസ്വകാല വിസ നിയമങ്ങളിൽ ഇളവ് വരുത്തി

ഇന്ത്യൻ അപേക്ഷകർക്കായി ജർമ്മനി ഷെങ്കൻ ഹ്രസ്വകാല വിസ നിയമങ്ങളിൽ ഇളവ് വരുത്തി. ജർമ്മൻ വിസ ഷെങ്കൻ ഹ്രസ്വകാല വിസകളുടെ പ്രോസസ്സിംഗ് സെന്റർ മുംബൈയിൽ കേന്ദ്രീകൃതമായതിനാൽ ഇന്ത്യൻ പൗരന്മാർക്ക് ടൂറിസ്ററ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കൂടുതൽ ഇളവ് നിയമങ്ങൾക്ക് വിധേയമാകുമെന്ന് ജർമ്മൻ അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ ജർമ്മൻ മിഷനുകൾ അനുസരിച്ച്, അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, ഢഎട ഗ്ളോബൽ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ഷെങ്കൻ വിസ അപേക്ഷകൾ സമർപ്പിക്കാനും കഴിയും, കൂടാതെ, അപേക്ഷകരുടെ ഹോം ടൗണിനോട് ഏറ്റവും അടുത്തുള്ള ഒരു അപേക്ഷാ കേന്ദ്രം പൂർണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ളോട്ടുകൾക്കായി അവർക്ക് മറ്റ് ഇന്ത്യൻ പ്രധാന നഗരങ്ങളിൽ പരിശോധിക്കാം, ഇതാവട്ടെ എല്ലാവർക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.

അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ ഇന്ത്യയിലുടനീളമുള്ള ഢഎട ഗ്ളോബൽ നടത്തുന്ന എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ഷെങ്കൻ വിസ അപേക്ഷകൾ സമർപ്പിക്കാനും കഴിയും. നിങ്ങളുടെ മാതൃനഗരത്തിന് ഏറ്റവും അടുത്തുള്ള ആപ്ളിക്കേഷൻ സെന്റർ ഇതിനകം തന്നെ പൂർണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലൊന്നിൽ ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ളോട്ടുകൾക്കായി പരിശോധിക്കാൻ മടിക്കേണ്ടതില്ല, എന്നും ഇന്ത്യയിലെ ജർമ്മൻ മിഷനുകൾ അതായത് കോൺസുലേറ്റുകൾ അറിയിച്ചു.

തൊഴിൽ, വിദ്യാർത്ഥി അല്ലെങ്കിൽ കുടുംബ പുനരൈക്യ/റീയൂണിയൻ വിസകൾ പോലുള്ള ദേശീയ വിസകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് നിയമങ്ങളിലെ ഇളവ് ബാധകമല്ലെന്നും ഊന്നിപ്പറയുന്നു.

വിസ~ഉദാരവൽക്കരണ കരാറിലോ വിസയില്ലാതെ ജർമ്മനിയിലേക്ക് പ്രവേശിക്കാൻ പൗരന്മാരെ അനുവദിക്കുന്ന മറ്റേതെങ്കിലും ഉഭയകക്ഷി കരാറിലോ രാജ്യം എത്തിയിട്ടില്ലാത്തതിനാൽ, യാത്രാ ആവശ്യങ്ങൾക്കായി ജർമ്മനിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിസ ലഭിക്കേണ്ടതുണ്ട്.

ടൂറിസത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെ തങ്ങുന്നതിന് ഷെങ്കൻ പ്രദേശത്തെ ഏത് അംഗരാജ്യത്തേക്കും യാത്ര ചെയ്യാൻ ഒരു ഷെങ്കൻ വിസ ഉടമകളെ അനുവദിക്കുന്നുണ്ട്.
ഒരു ഷെങ്കൻ വിസയ്ക്കുള്ള അപേക്ഷ യാത്രയ്ക്ക് മൂന്ന് മാസം മുമ്പ് സമർപ്പിക്കാം, കൂടാതെ അപേക്ഷകർ ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കണം.

ഒരു ജർമ്മൻ സ്ററുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ വിസ അപേക്ഷാ ഫോം സമർപ്പിക്കണം, അതിൽ നിലവിലെ വിവരങ്ങളും രണ്ട് സമീപകാല ഫോട്ടോകളും സാധുവായ പാസ്പോർട്ടും ഉൾപ്പെടുന്നു, അത് ഷെങ്കനിൽ ആസൂത്രണം ചെയ്ത താമസത്തിന് അപ്പുറം മൂന്ന് മാസത്തേക്ക് കൂടി സാധുതയുള്ളതായിരിക്കണം.

മുകളിൽ സൂചിപ്പിച്ച രേഖകൾ കൂടാതെ, എല്ലാ അപേക്ഷകരും അവരുടെ അപേക്ഷയിൽ ആരോഗ്യ ഇൻഷുറൻസ്, റൗണ്ട് ട്രിപ്പ് യാത്രാ റിസർവേഷൻ, സാമ്പത്തിക മാർഗങ്ങളുടെ തെളിവ്, താമസത്തിന്റെ തെളിവ്, ക്ഷണക്കത്ത് എന്നിവയും സമർപ്പിക്കണം.തൊഴിൽ നിലയെ ആശ്രയിച്ച്, അപേക്ഷകരോട് അധിക രേഖകളും ആവശ്യപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ആവശ്യമുള്ള എല്ലാ രേഖകളും കൃത്യമായും നൽകിയെങ്കിൽ മാത്രമേ ഷെങ്കൻ വിസാ അനുവദിയ്ക്കുകയുള്ളു എന്ന കാര്യം മറക്കാതിരിയ്ക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *