weather station
Posted By Editor111 Posted On

weather station; യുഎഇ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

യുഎഇ: നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് വേനൽ കാലം അവസാനിക്കുന്ന ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവും ഉണ്ടായി. വ്യാഴാഴ്ചയോടെ തുടർച്ചയായ മൂന്നാം ദിവസമാണ് മഴ ലഭിക്കുന്നത്. റാസൽഖൈമയിലെ ഷൗക്കയിൽ മൂടൽമഞ്ഞും കനത്ത മഴയും ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റിപ്പോർട്ട് ചെയ്തു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും എൻസിഎം റിപ്പോർട്ട് അനുസരിച്ച് ഇന്നലെവരെ വേനൽക്കാലത്തിന്റെ അവസാന ദിവസമാണ്. ഇന്ന് വെള്ളിയാഴ്ച മുതൽ രാജ്യം ശരത്കാല സീസണിലേക്ക് മാറുമെന്നും പറയുന്നു. എൻസിഎം വ്യാഴാഴ്ച രാജ്യത്തെ ചില പ്രദേശങ്ങളിൽ കോഡ്-റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ മിതമായതോ ചെറിയതോതോ ആയ മഴ ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio ബുധനാഴ്ച മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ പെയ്തിരുന്നു. ദുബായിലെ മുർഖ്വാബ്, ആർഎകെയുടെ ഷൗക്ക, ഷാർജയിലെ മ്ലീഹ, മാഡം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. അൽ ഐനിലെ മലാഖിറ്റിൽ ഐസ് വീഴുകയും ഉണ്ടായി.

info

Comments (0)

Leave a Reply

Your email address will not be published.