arabic partner
Posted By Editor111 Posted On

arabic partner; യുഎഇ നിവാസികൾക്ക് അറബി പഠിക്കാൻ ഇനി എളുപ്പം, അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം

യുഎഇ: നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്  ശരിയായ അർപ്പണ ബോധവും അഭിനിവേശവും ഉണ്ടെങ്കിൽ വെറും മൂന്ന് മാസത്തിനുള്ളിൽ അറബി പഠിക്കാൻ സാധിക്കുമെന്ന് ഭാഷാ പഠന പ്ലാറ്റ്ഫോം അറബിക് പാർട്ണർ അക്കാദമിക് ഡയറക്ടർ നസീം ഹംസ അഹമ്മദ് പറയുന്നു. ഭാഷയിൽ മുഴുകുകയും ലക്ഷ്യത്തിനായി പ്രതിജ്ഞാബദ്ധമാവുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി അറബിക് പഠിപ്പിച്ച നസീം ഭാഷ പഠിക്കാൻ നാല് അടിസ്ഥാന ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  അബുദാബിയിൽ അറബി സംസാരിക്കാത്ത അഞ്ച് പേരിൽ മൂന്ന് പേരെങ്കിലും ഇത് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാഷ ശ്രവിക്കുക എന്നതാണ് ആദ്യപടി. പിന്നീട് സംഭാഷണങ്ങൾ, വീഡിയോകൾ എന്നിവ കാണുകയും കേൾക്കുകയും ചെയ്യുക. എല്ലാ ദിവസവും, കുറഞ്ഞത് നാലോ അഞ്ചോ വാക്കുകളെങ്കിലും പഠിക്കുക. വാഹനമോടിക്കുമ്പോഴോ ജിമ്മിലോ വീട്ടുജോലികൾക്കിടയിലോ ആളുകൾക്ക് വാക്കുകൾ പഠിക്കാൻ സാധിക്കും. ഒരാൾ എത്രമാത്രം ശ്രമിക്കുന്നുവോ അത്രയധികം വേഗത്തിൽ അവർക്ക് അറബി സംസാരിക്കാൻ കഴിയും. രണ്ടാമത്തെ ഘട്ടം സംസാരിക്കുക എന്നതാണ്.

സംസാരിക്കുന്നതിൽ വ്യാകരണ തെറ്റുകൾ വന്നേക്കാം എന്നാലും സംസാരിക്കാൻ ശ്രമിക്കുക. ബാക്കിയുള്ള രണ്ട് ഘട്ടങ്ങൾ വായനയും എഴുത്തുമാണ്. ശരിയായ ക്രമത്തിൽ ഘട്ടങ്ങൾ പാലിക്കുക എന്നതാണ് പ്രധാനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio മിക്ക ആളുകളും വായനയിലും എഴുത്തിലും തുടങ്ങുന്നു, തുടർന്ന് സംസാരിക്കുന്നതിലേക്കും കേൾക്കുന്നതിലേക്കും നീങ്ങുന്നു. ഈ രീതി നല്ലതല്ല.പഠിക്കാൻ തീരുമാനിച്ചാൽ ഓരോ ആഴ്ചയും ഒരു നിശ്ചിത സമയം അതിനുവേണ്ടി മാറ്റിവെക്കണം.അറബിക് പഠിക്കാൻ കുറച്ച് ക്ലാസുകളിൽ പങ്കെടുത്താൽ മാത്രം പോരാഎന്നും നസീം പറയുന്നു.പെട്ടെന്ന് റിസൾട്ട് കിട്ടാനാണ് ആളുകൾ ആഗ്രഹിക്കുന്നത്.ഒരു മാസത്തിനുള്ളിൽ നന്നായി ഭാഷ സംസാരിക്കുമെന്ന തെറ്റിദ്ധാരണയിലാണ് ക്ലാസുകൾക്കായി പലരും വരുന്നതെന്നും ഇത് സാധ്യമാകാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.