american flight
Posted By Editor111 Posted On

american flight; ഫ്ലൈറ്റ് അറ്റൻ്റഡറിനെ മർദ്ദിച്ച സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ, വീഡിയോ കാണാം..

യു.എസ് : നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്  ഫ്ലൈറ്റ് അറ്റൻഡന്റിനെ മർദ്ദിച്ച സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ. ബുധനാഴ്ച മെക്‌സിക്കോയിലെ സാൻ ജോസ് ഡെൽ കാബോയിൽ നിന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ലോസ് ഏഞ്ചൽസിൽ ഇറക്കിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എഫ്ബിഐ അറിയിച്ചു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  സംഭവം മറ്റു യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വീഡിയോയിൽ പുരുഷ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ തലയുടെ പുറകിൽ യാത്രക്കാരൻ ഇടിക്കുന്നതായി കാണാം.തുടർന്ന് മറ്റു യാത്രക്കാർ ഇടപെട്ട് ഇയാളെ ശാന്തനാക്കുകയായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ഇയാളെ അമേരിക്കൻ വിലക്കിയിട്ടുണ്ടെന്ന് എയർലൈൻ വക്താവ് കർട്ടിസ് ബ്ലെസിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അമേരിക്കൻ നിയമപാലകരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio   ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകൾ പ്രകാരം, ഈ വർഷം 2,000-ത്തോളം സംഭവങ്ങൾ എയർലൈനുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം 6,000 ആയിരുന്നു. യുഎസ് വിമാന യാത്രക്കാരുടെ എണ്ണത്തിൽ 38% വർദ്ധനവുണ്ടായിട്ടുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.