smart medical center
Posted By Editor Posted On

smart medical center: യുഎഇ: വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഫിറ്റ്നസ് റിസൾട്ട് അതിവേഗം നേടാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മെഡിക്കല്‍ കേന്ദ്രം തുറന്നു(smart medical center). ബുധനാഴ്ച ഉദ്ഘാടനം ചെയ്ത പുതിയ കേന്ദ്രത്തില്‍ റസിഡന്‍സ് വിസ അപേക്ഷകര്‍ക്ക് അരമണിക്കൂറിനുള്ളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ഫലങ്ങള്‍ ലഭിക്കും. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് (ഡിഐഎഫ്സി) സ്മാര്‍ട്ട് സേലം സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ (AI) പ്രവര്‍ത്തിക്കുന്ന ഈ സൗകര്യം താമസ വിസകള്‍ക്കായി അതിവേഗ മെഡിക്കല്‍ സ്‌ക്രീനിംഗ് നല്‍കുന്നു, അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ടെസ്റ്റുകള്‍ക്കായി ക്യൂവില്‍ നില്‍ക്കേണ്ടതില്ല. ആദ്യത്തെ ഓട്ടോമേറ്റഡ് ബ്ലഡ് ശേഖരണ സംവിധാനവും ഇതിലുണ്ട്. ഈ മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
ഏഴ് സ്വകാര്യ രക്ത ശേഖരണ മുറികള്‍, മൂന്ന് എക്‌സ്-റേ മുറികള്‍, ഒരു ഓണ്‍-സൈറ്റ് ലബോറട്ടറി, എട്ട് സ്മാര്‍ട്ട് ചെക്ക്-ഇന്‍ കിയോസ്‌കുകള്‍, കൂടാതെ എമിറേറ്റ്‌സ് ഐഡി ബയോമെട്രിക്‌സ് ഓഫീസ്, ഒരു അമര്‍ സപ്പോര്‍ട്ട് ഓഫീസ് എന്നിവയും ഈ ഏകജാലക സംവിധാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. നിരവധി റോബോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒന്ന് ശുചിത്വ പരിശോധനയ്ക്ക്, മറ്റൊന്ന് ബാരിസ്റ്റ, മറ്റൊന്ന് ഗതാഗതത്തിന്.
12,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഡിഐഎഫ്സിയുടെ സ്മാര്‍ട്ട് സേലം കേന്ദ്രം പ്രതിദിനം 800 ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കും. കൂടാതെ സേവനം 100 ശതമാനം പേപ്പര്‍ രഹിതവുമാണ്. ദുബായില്‍ തുറക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണിത്. സിറ്റി വാക്കില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സ്മാര്‍ട്ട് സേലം സൗകര്യം 2020 ല്‍ ഉദ്ഘാടനം ചെയ്തിരുന്നു.

‘ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യം ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. അസാധാരണവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ സേവനങ്ങള്‍ നല്‍കാനുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.,’ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അവദ് സെഗായേര്‍ അല്‍ കെത്ബി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
എമിറേറ്റ്സ് ഐഡി ബയോമെട്രിക്സും മറ്റ് വിസ അപേക്ഷാ പിന്തുണാ സേവനങ്ങളും പുതിയ സൗകര്യത്തില്‍ ഉടന്‍ തന്നെ ഓണ്‍-സൈറ്റില്‍ ലഭ്യമാകും. സിറ്റി വാക്കിലെയും ഡിഐഎഫ്സിയിലെയും രണ്ട് സ്മാര്‍ട്ട് സേലം സെന്ററുകളും ഞായറാഴ്ച മുതല്‍ വെള്ളി വരെ ആഴ്ചയില്‍ ആറ് ദിവസവും തുറന്നിരിക്കും. 60-90 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ സന്ദര്‍ശിക്കാനും അവരുടെ ഡിജിറ്റല്‍ വിസ സ്വീകരിക്കാനും കഴിയും. മൂന്നാമത്തെ സ്മാര്‍ട്ട് സേലം കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ ടീകോമില്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

info

Comments (0)

Leave a Reply

Your email address will not be published.