robot programming
Posted By Editor Posted On

robot programming: ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ദുബായ് റോബോട്ടിക്‌സ് മുന്നേറ്റത്തിനും ഒരുങ്ങുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ദുബായ് റോബോട്ടിക്‌സ് മുന്നേറ്റത്തിനും ഒരുങ്ങുന്നു(robot programming). നവീന സാങ്കേതികവിദ്യകളില്‍ പുത്തന്‍ മാനങ്ങള്‍ കണ്ടെത്തിയ ദുബായ് ലോകോത്തര കേന്ദ്രമാകുകയാണ്. ഇതിനിടയിലാണ് റോബോട്ടിക്‌സിലും ഓട്ടോമേഷന്‍ മേഖലയിലും മുന്നേറ്റത്തിന് എമിറേറ്റ് ഒരുങ്ങുന്നത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
ഈ മേഖലയില്‍ ലോകത്തെ മികച്ച 10നഗരങ്ങളില്‍ ഉള്‍പ്പെടാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം ഉപകാരപ്പെടും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
റോബോട്ടുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, ഉപയോഗം എന്നിവ ഉള്‍പ്പെടുന്നതാണ് റോബോട്ടിക്‌സ്. വിവിധ മേഖലകളില്‍ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 2ലക്ഷം റോബോട്ടുകളെ ഉപയോഗപ്പെടുത്തുമെന്നും ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു. ഗതാഗതം, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലായിരിക്കും പദ്ധതി മുന്നേറ്റമുണ്ടാക്കുക.
പുതിയ പദ്ധതിയിലൂടെ ഓട്ടോമേഷന്‍ വ്യവസായത്തിന്റെ ജി.ഡി.പി(മൊത്ത ആഭ്യന്തര ഉല്‍പാദനം) സംഭാവന കുറഞ്ഞത് ഒമ്പത് ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രതിഭകള്‍ക്ക് അവസരമൊരുക്കാനും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നവീകരിക്കാനും ഇത് സഹായിക്കും. ഇതിനനുസൃതമായ നിയമനിര്‍മ്മാണവും ഭരണ സംവിധാനവും വികസിപ്പിക്കുമെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
ഭാവി സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്താനും വിദഗ്ധരെ ആകര്‍ഷിക്കാനും നിരവധി പദ്ധതികള്‍ ദുബായ് നടപ്പിലാക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ ഭാഷാ വിദഗ്ധരായ കോഡര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസയും മറ്റു ആനുകൂല്യങ്ങളും നേരത്തെ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.

info

Comments (0)

Leave a Reply

Your email address will not be published.