dubai can
Posted By Editor Posted On

dubai can: ദുബായ് കാന്‍ സംരംഭത്തിന് പിന്തുണ; ആഡംബര ഹോട്ടലുകള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ദുബായ് കാന്‍ സംരംഭത്തിന് പിന്തുണയേകി ആഡംബര ഹോട്ടലുകള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കും(dubai can). ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ദുബായ് കാന്‍. ഈ സംരംഭത്തിനെ പ്രോല്‍സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദുബായിലെ ആഡംബര ഹോട്ടലുകള്‍. അറ്റ്ലാന്റിസ് ദി പാം ഹോട്ടല്‍ ഇതിനായി പുതിയ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ആന്‍ഡ് ഗ്ലാസ് ബോട്ടിലിങ് പ്ലാന്റ് സ്ഥാപിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 27 ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായ് കാന്‍ സംരംഭത്തിന് തുടക്കമിട്ടത്. ഇതുവരെ ഒട്ടേറെ ഹോട്ടലുകളും സ്‌കൂളുകളും സ്ഥാപനങ്ങളുമെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതുസ്റ്റേഷനുകളില്‍നിന്നും കുടിവെള്ളം സൗജന്യമായി നിറക്കാനും സൗകര്യമൊരുക്കുന്ന ദുബായ് കാന്‍ പദ്ധതിയിലൂടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികളാണ് ഒഴിവാക്കാനായത്.
പൊതുജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹായത്തോടെ 100 ദിനങ്ങള്‍കൊണ്ടാണ് 500 മില്ലിയുടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 10 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ കുറച്ചത്. ദുബായ് കാന്‍ സംരംഭത്തിന്റെ ഭാഗമായി പൊതുയിടങ്ങളിലും പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലുമായി 40 ജലധാരകള്‍ സ്ഥാപിച്ചിട്ടുണ്ട്.

info



Comments (0)

Leave a Reply

Your email address will not be published.