uae rain
Posted By Editor Posted On

uae rain: യുഎഇ: ജലനിരപ്പ് ഉയര്‍ന്നാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയപദ്ധതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി : വെള്ളപ്പൊക്ക അപകടം ഒഴിവാക്കാനാന്‍ നൂതനവും മികച്ചതുമായ പദ്ധതിയുമായി അല്‍ ഐന്‍ നഗരസഭ(uae rain). അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള പദ്ധതിയുടെ അവസാനഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയതായി നഗരസഭ അറിയിച്ചു.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരസഭാ ഗതാഗത വകുപ്പിന്റെ മുന്‍ഗണനയിലുള്‍പ്പെട്ട പദ്ധതി അല്‍ ഐനില്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കാണുകയും ചെയ്യുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
ഭൂഗര്‍ഭ പാതകളും പാര്‍പ്പിട മേഖലകളും പോലുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് കുറയ്ക്കാനായി അടിയന്തര പരിഹാരങ്ങള്‍ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പൊതുജനങ്ങളുടെ സംതൃപ്തി വര്‍ധിപ്പിക്കാനും സമൂഹത്തിന്റെ പരാതി കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം കെട്ടിക്കിടക്കുന്ന ജലം പമ്പിങ് സ്റ്റേഷനുകളിലൂടെ സംഭരിച്ച് പൂന്തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും തിരിച്ചുവിടുകവഴി ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിലും നഗരസഭ മികവ് പുലര്‍ത്തുന്നുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.