rta fine payment
Posted By Editor Posted On

rta fine payment: യുഎഇ: വാഹനവുമായി ബന്ധപ്പെട്ട ഈ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: വാഹനവുമായി ബന്ധപ്പെട്ട ഈ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍(rta fine payment). 10 വയസ്സിന് താഴെയോ 145 സെന്റിമീറ്ററില്‍ താഴെയോ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചാല്‍ 400 ദിര്‍ഹം പിഴ. വാഹനത്തില്‍ 4 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് ഉറപ്പിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതോ വാഹനമോടിക്കുമ്പോള്‍ എന്തെങ്കിലും ശ്രദ്ധ തിരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ചെയ്താല്‍ 800 ദിര്‍ഹം പിഴയും , 4 ബ്ലാക്ക് പോയിന്റുകളും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ശല്യപ്പെടുത്തുന്ന രീതിയില്‍ ഹോണ്‍ അല്ലെങ്കില്‍ വാഹന റേഡിയോ ഉപയോഗിക്കുന്നതിന് 400 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റുകള്‍ എന്നിവ ലഭിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍ അല്ലെങ്കില്‍ യാത്രക്കാരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ 400 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റുകള്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം പിഴ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio വാഹനത്തിന്റെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നതിന് 800 ദിര്‍ഹം പിഴ അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ പരിഷ്‌ക്കരിക്കുന്നതിന് 1,000 ദിര്‍ഹം, 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും നടപ്പാക്കും. കാലഹരണപ്പെട്ട ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 500 ദിര്‍ഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തെ വാഹനം കണ്ടുകെട്ടല്‍ എന്നിവയുണ്ടാകും. അനുമതിയില്ലാതെ വാചകങ്ങള്‍ എഴുതുകയോ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ 500 ദിര്‍ഹം പിഴ. ടിന്റിങ്ങിന്റെ അനുവദനീയമായ ശതമാനം കവിഞ്ഞാല്‍ 1,500 ദിര്‍ഹം പിഴയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.