rain
Posted By Editor Posted On

rain: യുഎഇയില്‍ ആലിപ്പഴ വര്‍ഷത്തോടെ കനത്ത മഴ, നാശ നഷ്ടവും ഉണ്ടായി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി(rain). ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങള്‍ (വാദികള്‍) നിറഞ്ഞൊഴുകി.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മലവെള്ളപ്പാച്ചലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. സമീപ പ്രദേശങ്ങളിലായി നിര്‍ത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. ഈ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞു. വാരാന്ത്യത്തില്‍ ഇവിടെ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നും മണിക്കൂറില്‍ 40 കിമീ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേകിച്ചു തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. രാവിലെ മൂടല്‍മഞ്ഞും വൈകുന്നേരങ്ങളില്‍ നേരിയ കാറ്റുമുണ്ടാകും. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.