ecotourism
Posted By Editor Posted On

ecotourism: യുഎഇ: പ്രവാസ ജീവിതത്തിനിടയിലും നാടിനെ ഓര്‍മിപ്പിക്കുന്ന ഇടമിതാ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് പ്രവാസ ജീവിതത്തിനിടയിലും ഗൃഹാതുരത്വം മനസില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍(ecotourism). മറ്റൊരു രാജ്യത്ത് ജീവിക്കുകയാണെങ്കിലും നാട്ടിലെ ഓര്‍മ്മകള്‍ക്ക് വലിയ പ്രാധാന്യം അവര്‍ നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ നാടിനെ ഓര്‍മിപ്പിക്കുന്ന സ്ഥലങ്ങള്‍ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. അത്തരത്തില്‍ നാടും വീടുംവിട്ട് പ്രവാസത്തിലേക്ക് ചേക്കേറിയവര്‍ക്കായി പിറന്ന മണ്ണിന്റെ കാറ്റും മണവുമെല്ലാം പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഷാര്‍ജയിലെ അല്‍ നൂര്‍ ഐലന്‍ഡ്. കിളികളും പൂമ്പാറ്റകളും ആയിരക്കണക്കിന് മരങ്ങളും അതിവിശാലമായ നടപ്പാതകളും ഉള്‍പ്പെടുന്ന ഷാര്‍ജയിലെ ശാന്തസുന്ദരമായ പ്രദേശമാണിത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
തിങ്ങിനിറഞ്ഞ പച്ചപ്പിലേക്ക് അല്‍ നൂര്‍ ഐലന്‍ഡ് ദിനംപ്രതി നൂറുക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.70,000-ത്തിലേറെ വരുന്ന ചെടികളും മരങ്ങളും പ്രദേശത്തിന്റെ മാറ്റ് കൂട്ടുന്നെന്നതില്‍ സംശയമില്ല. 20 വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട 500-ലേറെ ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്. ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലുള്ള ഇവിടുത്തെ കളിസ്ഥലങ്ങള്‍ കുട്ടികള്‍ക്കേറെ പ്രിയപ്പെട്ടതാണ്.അസ്തമയ സൂര്യന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒട്ടേറെ ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന ഘടന ആരെയും ആകര്‍ഷിക്കുന്നതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
കലാസൃഷ്ടികള്‍ക്കും സാഹിത്യത്തിനും ഒത്തിരി പ്രാധാന്യം നല്‍കുന്ന എമിറേറ്റാണ് ഷാര്‍ജ. കലയുടെയും സര്‍ഗാത്മകതയുടെയും പ്രകൃതിയുടെയും സമന്വയത്തിലൂടെ സന്ദര്‍ശകര്‍ക്ക് വേറിട്ട ആസ്വാദ്യാനുഭവം നല്‍കുകയാണ് അല്‍ നൂര്‍ ഐലന്‍ഡ്. ഇവിടെയുള്ള ഓരോ ശില്പങ്ങളിലും അത് പ്രകടവുമാണ്. സാഹിത്യ പ്രേമികള്‍ക്കായി ഇവിടെ ഒരു ‘ലിറ്ററേച്ചര്‍ പവിലിയന്‍’ തന്നെ ഒരുക്കിയിട്ടുണ്ട്. സ്വസ്ഥമായി എഴുതാനും വായിക്കാനും പവിലിയനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.