business
Posted By Editor Posted On

business: യുഎഇ: ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്‌ , ചതിയില്‍ കുടുങ്ങി മലയാളികളും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്നത് വ്യാപകമാകുന്നു(business). മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ചതിയില്‍ കുടുങ്ങിയത്. ഒട്ടേറെ പേര്‍ക്കു പണം നഷ്ടപ്പെട്ടു. റസ്റ്ററന്റ്, ഗ്രോസറി, പച്ചക്കറി വ്യാപാരം തുടങ്ങി ചെറുകിട, ഇടത്തരം ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെന്നും ലാഭം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിമാസം നിശ്ചിത തുക നിക്ഷേപകനു നല്‍കുമെന്ന് മോഹിപ്പിച്ചാണ് ഇരകളെ വലയിലാക്കുന്നത്. ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തിനുശേഷം നിക്ഷേപത്തുക പിന്‍വലിക്കാമെന്നും പറയുന്നതോടെ വലയില്‍ വീഴുന്നവര്‍ ഒട്ടേറെ. എന്നാല്‍, ലാഭവിഹിതം കിട്ടില്ലെന്നു മാത്രമല്ല പണം നഷ്ടപ്പെട്ടവരും ഏറെയാണ്. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
അപൂര്‍വം ചിലര്‍ക്കു മാത്രമാണ് നിക്ഷേപത്തുക ഗഡുക്കളായി വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടിയത്. തട്ടിപ്പിനു നേതൃത്വം നല്‍കുന്നവരിലും ഇരകളിലും മലയാളി സാന്നിധ്യം കൂടും.പണം വാങ്ങുമ്പോള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളൊക്കെ ആദ്യ മാസത്തെ ലാഭവിഹിതം ചോദിക്കുമ്പോള്‍ മാറ്റിപ്പറയും. ബിസിനസ് വിചാരിച്ച പോലെ വന്നില്ല, കച്ചവടമില്ല എന്നൊക്കെയാകും അടുത്ത മാസത്തെ ന്യായീകരണം. ബിസിനസ് പരിഗണിക്കാതെ ലാഭവിഹിതം കൃത്യമായി തരും എന്നല്ലേ കരാര്‍ എന്നു ചോദിച്ചാല്‍ വരുമാനം ഉണ്ടെങ്കിലല്ലേ തരാനൊക്കൂ എന്നാകും മറുപടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
കൊടുത്ത പൈസ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കേണ്ടതുകൊണ്ട് ഇരയുടെ കാത്തിരിപ്പ് നീളും. നിക്ഷേപത്തുക തിരിച്ചുതരാന്‍ ആവശ്യപ്പെട്ടാല്‍ ഒരു വര്‍ഷം കഴിയട്ടെ എന്നാകും മറുപടി. കച്ചവടം നഷ്ടത്തിലാണെന്നും മറ്റാര്‍ക്കെങ്കിലും നടത്താന്‍ കൊടുത്ത ശേഷം പണം കിട്ടുമ്പോള്‍ നല്‍കാമെന്നും പറയും. ചിലരോട് വര്‍ഷങ്ങളുടെ സാവകാശം ചോദിക്കും. വിടാതെ പിന്തുടര്‍ന്നാല്‍ ആയിരമോ രണ്ടായിരമോ നല്‍കി ശാന്തരാക്കും. ഇതിനിടയില്‍ സമാന രീതിയില്‍ മറ്റു പലരോടും പണം വാങ്ങും. എത്ര പേരില്‍നിന്ന് ഇങ്ങനെ തുക വാങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും പരസ്യപ്പെടുത്തില്ല.
പണം കൊടുത്തതിനു രേഖകള്‍ ഇല്ലാത്തതിനാല്‍ നിയമ നടപടിക്കു പോകില്ലെന്ന ബോധ്യമാണ് തട്ടിപ്പുകാരുടെ തുറുപ്പുചീട്ട്. പലരില്‍നിന്നും പണം സ്വരൂപിച്ച് ഒരു എമിറേറ്റില്‍ പങ്കാളിത്ത ബിസിനസ് തുടങ്ങി ഇടപാടുകാരില്‍ നിന്നു വന്‍തോതില്‍ സാധനങ്ങള്‍ കടത്തിന് എടുത്തുമറിച്ചുവിറ്റ് പണം സമ്പാദിച്ച ശേഷം ആരും അറിയാതെ കടപൂട്ടി മുങ്ങുന്നവരുമുണ്ട്. മാസങ്ങള്‍ക്കുശേഷം മറ്റൊരു എമിറേറ്റില്‍ പുതിയ പേരില്‍ ഇതേ കബളിപ്പിക്കല്‍ തുടരും. ഇവിടെ നടന്ന പങ്കാളിത്ത കച്ചവട പ്രശ്‌നം നാട്ടിലേക്കും നീളും. ഇത് ഭീഷണിയിലേക്കും അടിപിടിയിലേക്കും തട്ടിക്കൊണ്ടു പോകലിലേക്കും ക്വട്ടേഷനിലേക്കും നയിച്ച സംഭവങ്ങള്‍ ഒട്ടേറെ ഉണ്ട്.
പണം നല്‍കിയതിനു മതിയായ തെളിവില്ലാത്തതിനാല്‍ നിയമ നടപടി സ്വീകരിക്കാനാവാതെ പ്രയാസത്തിലാണു ഭൂരിഭാഗം പേരും. രേഖാമൂലമുള്ള കരാര്‍ ഇല്ലാതെ പങ്കാളിത്ത ബിസിനസ്സില്‍ പണം മുടക്കിയാല്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടി.

വഞ്ചിക്കപ്പെടാതിരിക്കാന്‍
സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമയാണെന്നതിനുള്ള തെളിവ് നിക്ഷേപകന്‍ ആവശ്യപ്പെടണം
സ്‌പോണ്‍സറുടെ പേരിലാണ് സ്ഥാപനമാണെങ്കില്‍ നിക്ഷേപത്തുക വാങ്ങാനുള്ള ഇയാളുടെ അധികാരം എന്താണെന്ന് വ്യക്തമാക്കണം
കരാര്‍ ഇംഗ്ലിഷിലോ അറബിക് ഭാഷയില്‍ ആയിരിക്കണം.
കരാര്‍ ലംഘനം നടത്തിയാല്‍ വീണ്ടെടുക്കുന്നതിനുള്ള നിബന്ധനകളും എഴുതിച്ചേര്‍ത്ത് ഇരുകക്ഷികളും ഒപ്പുവയ്ക്കണംപണം വാങ്ങുന്ന വ്യക്തിക്ക് മറ്റു വല്ല കേസുണ്ടോ എന്നു പരിശോധിക്കാം സാമ്പത്തിക ഇടപാടില്‍ സത്യസന്ധനാണോ എന്നും ആരായണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
നിക്ഷേപത്തുകയും ലാഭവിഹിതവും കാലാവധിയുമൊക്കെ കൃത്യമായി കരാറില്‍ രേഖപ്പെടുത്തണം.
വാഗ്ദാനങ്ങളില്‍ മാത്രം വിശ്വസിക്കാതെ പ്രസ്തുത സ്ഥാപനത്തില്‍ പോയി കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടണം
സെക്യൂരിറ്റി ചെക്കിലെയും ഇതര രേഖകളിലെയും ഒപ്പ് സമാനമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
ബാങ്കില്‍ നേരിട്ടെത്തി ചെക്ക് തന്നയാളുടെ ഒപ്പ് ശരിയാണോ എന്നും പരിശോധിക്കണംനിക്ഷേപകന്‍ നിയമവിധേയമായി സ്ഥാപനത്തിന്റെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെടാം

Comments (0)

Leave a Reply

Your email address will not be published.