uae vehicle fines
Posted By Editor Editor Posted On

uae vehicle fines; യുഎഇ ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിക്കാവുന്ന 12 പിഴകൾ ഇവയൊക്കെ

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയിൽ വാഹനമോടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ യുഎഇയിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവർ ബോധവാന്മാരായിരിക്കണം(uae vehicle fines). .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംഎല്ലാ ട്രാഫിക് നിയമങ്ങളും ഡ്രൈവർമാർ പാലിക്കേണ്ടതുണ്ട്. യുഎഇയിൽ വാഹനങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങളുണ്ട്, പ്രധാന ലംഘനങ്ങൾക്ക് പിഴയും കൂടാതെ ബ്ലാക്ക് പോയിന്റുകളും ലഭിക്കും(dubai road fines). ചില നിയമലംഘനങ്ങൾ വാഹനം പിടിച്ച് വെക്കുകയും ചെയ്യും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio

യുഎഇയിൽ വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചുവടെ:

  1. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും വിധത്തിൽ മുഴക്കുകയോ അല്ലെങ്കിൽ വാഹനത്തിൽ റേഡിയോ ഉപയോഗിക്കുകയോ ചെയ്താൽ 400 ദിർഹം പിഴ അടക്കേണ്ടി വരും, കൂടാതെ 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

2. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളോ ചെയ്താൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

3. 10 വയസ്സിന് താഴെ പ്രായമോ 145 സെന്റിമീറ്ററിൽ താഴെയോ പൊക്കമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴ അടക്കേണ്ടി വരും.

4. വാഹനത്തിൽ 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് ഉറപ്പിച്ചില്ലെങ്കിലും 400 ദിർഹം പിഴ അടക്കണം.

5. ഡ്രൈവറും യാത്രികരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

6. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം ഓടിച്ചാൽ 500 ദിർഹം പിഴ അടക്കണം.

7. വാഹനങ്ങളിൽ അനുമതിയില്ലാതെ വാചകങ്ങൾ എഴുതുകയോ സ്റ്റിക്കറുകൾ സ്ഥാപിക്കുകയോ ചെയ്താൽ 500 ദിർഹമാണ് പിഴ.

8. അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ മോഡിഫൈ ചെയ്താൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം പിടിച്ച് വെക്കുകയും ചെയ്യും.

9. കാലഹരണപ്പെട്ട ടയറുകൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തെ വാഹനം ജപ്തി ചെയ്യും.

10. വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ: 400 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

11. അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാൽ 800 ദിർഹം പിഴ

info

Comments (0)

Leave a Reply

Your email address will not be published.