sharjah police
Posted By Editor Posted On

sharjah police: യുഎഇ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണം; തീതിന്ന് പൊലീസും ജനങ്ങളും, കണ്ടെത്തിയപ്പോള്‍ കഥ മാറി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ: ഇന്നലെ ഷാര്‍ജയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പ്രചാരണം നടന്നിരുന്നു(sharjah police). ഷാര്‍ജ പൊലീസിനെയും ജനങ്ങളെയും മണിക്കൂറുകളാളം തീ തീറ്റിച്ച പ്രചാരണമായിരുന്നു അത്. ഒടുവില്‍, പൊലീസിന്റെ തിരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെ വീട്ടിലെ വഴക്കിനെ തുടര്‍ന്ന് സ്വയം വീടുവിട്ടിറങ്ങിയതാണെന്ന് മനസിലായി. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി അവരുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. കാണാതായ പെണ്‍കുട്ടിയുടെ വിവരം ലഭിച്ചയുടന്‍ തിരച്ചില്‍ നടത്താന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഒമര്‍ അഹമ്മദ് ബു അല്‍ സൗദ് പറഞ്ഞു. അന്വേഷണത്തില്‍ പെണ്‍കുട്ടി സ്വമേധയാ വീട് വിട്ടിറങ്ങിയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ആരോഗ്യത്തോടെ കണ്ടെത്തുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
കുടുംബ വഴക്കിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് കേണല്‍ ഒമര്‍ അഹമ്മദ് ബു അല്‍ സൗദ് നിര്‍ദേശിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.