labour law lawyers
Posted By Editor Posted On

labour law lawyers: യുഎഇയിലെ പുതിയ തൊഴില്‍ നിയമം അവകാശം സംരക്ഷിക്കാന്‍: ദുബായ് കോടതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: തൊഴിലുടമകളുടെ അവകാശം സംരക്ഷിക്കുന്നതിനായി യുഎഇ തൊഴില്‍ നിയമം പരിഷ്‌കരിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാതെ അവ സംരക്ഷിച്ചു കൊണ്ടാണ് യുഎഇ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയത്(labour law lawyers). തൊഴില്‍ മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിച്ചുള്ള പരിഷ്‌കാരങ്ങളാണ് ഫെഡറല്‍ നിയമം 33ല്‍ വരുത്തിയതെന്നു ദുബായ് കോടതികളുടെ ന്യായാധിപന്‍ ഡോ. അലി അല്‍ ഹൂസുനി പറഞ്ഞു.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
തൊഴിലാളിക്ക് അനുയോജ്യ താമസ സൗകര്യം നല്‍കാന്‍ തൊഴിലുടമയ്ക്കു കഴിയുന്നില്ലെങ്കില്‍ താമസ അലവന്‍സ് പണമായി നല്‍കണം. അതിനും സാധിക്കുന്നില്ലെങ്കില്‍ തൊഴിലാളിക്കു താമസിക്കാനുള്ള സൗകര്യം ഒരുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണം. ജോലിക്കാരെ കൊണ്ടുവരാനും കരാര്‍ രൂപപ്പെടുത്താനുമുള്ള വീസ ചെലവുകള്‍ സ്‌പോണ്‍സര്‍ തന്നെ വഹിക്കണം. നിര്‍ബന്ധിപ്പിച്ചോ, പീഢീപ്പിച്ചോ തൊഴിലെടുപ്പിക്കുന്നതു കര്‍ശനമായി വിലക്കുന്നതാണ് പുതിയ തൊഴില്‍ നിയമം. വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ ശാരീരികമായോ മാനസ്സികമായോ തൊഴിലാളികളെ പ്രയാസ്സപ്പെടുത്താന്‍ പാടില്ലെന്ന് ഡോ.അലി പറഞ്ഞു(difc labour law). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
തൊഴിലാളിയെ മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്നു പിരിച്ചുവിടാനുള്ള അവകാശം തൊഴിലുടമയ്ക്കു നല്‍കുമ്പോള്‍ സ്‌പോണ്‍സറെ മുന്‍കൂട്ടി അറിയിക്കാതെ തൊഴിലുപേക്ഷിക്കാനുള്ള അനുമതി തൊഴിലാളിക്കും നല്‍കുന്നു. തൊഴില്‍ കരാറിന്റെ തരം തിരഞ്ഞെടുക്കല്‍, പ്രബേഷന്‍ കാലാവധി, തൊഴില്‍ കരാര്‍ കാലാവധി തീരുന്ന കാലത്തോളമുള്ള വിവിധ തരം അവധികള്‍, തൊഴിലുടമയുടെ അവകാശങ്ങള്‍ക്ക് ഭംഗം വരുത്താതെ മറ്റൊരു ജോലിയിലേക്ക് തൊഴിലാളിക്ക് മാറാനുള്ള സ്വാതന്ത്ര്യം എന്നിവ പരിഷ്‌കരിച്ച തൊഴില്‍ നിയമപരിധിയില്‍ വരുന്നുണ്ട്.
കൂടാതെ തൊഴിലുപേക്ഷിക്കുമ്പോള്‍ 3 മാസം മുന്‍പു രേഖാമൂലം വിവരം അറിയിക്കണമെന്നാണു ചട്ടം. എന്നാല്‍, സ്ഥാപനം അടച്ചിടല്‍ ഭീഷണി നേരിടുകയോ തൊഴിലുടമ പാപ്പരാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ തൊഴിലുപേക്ഷിക്കാന്‍ ജീവനക്കാരനു സാധിക്കും(labour court lawyer).
തൊഴില്‍ കരാറിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും മുന്നറിയിപ്പില്ലാതെ തൊഴിലുപേക്ഷിക്കാം. തൊഴിലുടമയോ ഉത്തരവാദിത്തപ്പെട്ട പ്രതിനിധികളോ തൊഴിലാളിയെ ആക്രമിച്ചാലും തൊഴില്‍ വിടാം. തൊഴില്‍ കരാറിനു വിരുദ്ധമായ ജോലിയാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടാലും തൊഴിലില്‍ നിന്ന് ഒഴിവാകാന്‍ നിയമം അനുവദിക്കുന്നു. എന്നാല്‍ അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ നഷ്ടപരിഹാരം തേടാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. ഇതിനായി മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിടുന്നതിനുള്ള മാനദണ്ഡങ്ങള്‍
പിരിച്ചുവിടരുത്

ഗര്‍ഭിണികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ തൊഴില്‍ നിയമത്തിലുണ്ട്.
എന്നാല്‍ ഇതു തടയുന്നതിനായി ഗര്‍ഭിണികളായ ജീവനക്കാരെ പിരിച്ചുവിടരുത്.
അവരുടെ ഗര്‍ഭകാല ആനുകൂല്യങ്ങളോ അവധിയോ തടയരുത്.
ഗര്‍ഭിണിയാകുന്നതോടെ തല്‍കാലം ജോലിയില്‍ നിന്ന് മാറ്റി നിറുത്തുന്നതും നിയമ ലംഘനമാണ്.
പുതിയ നിയമം സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ കോടതി തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
പരസ്പര സമ്മതത്തോടെ തൊഴില്‍ കരാര്‍ രൂപപ്പെടുത്തി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ചില സാഹചര്യങ്ങളില്‍ തൊഴില്‍ വിടാനും സ്വാതന്ത്ര്യം പുതിയ നിയമം നല്‍കുന്നു.
വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതും ദേശീയ പുരോഗതിയെന്ന ലക്ഷ്യം നേടുന്നതില്‍ തൊഴിലുടമകളെ സഹായിക്കുന്നതുമാണ് നിയമ പരിഷ്‌കരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
പിരിച്ചുവിടാം
ആള്‍മാറാട്ടം നടത്തി തൊഴില്‍ നേടിയാല്‍ പുറത്തേക്കുള്ള വഴി വേഗം തുറക്കും.
വ്യാജ രേഖകള്‍ സമര്‍പ്പിച്ച് തൊഴില്‍ തട്ടിയെടുത്തതാണെന്ന് വ്യക്തമായാല്‍.
തൊഴിലിടത്തിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ മനഃപൂര്‍വം നശിപ്പിച്ചാല്‍.
തൊഴിലുടമയ്ക്ക് വന്‍ ബാധ്യതയുണ്ടാക്കിയാല്‍
അടിസ്ഥാന ജോലികള്‍ അവഗണിക്കുക, സ്ഥാപനത്തിന്റെ വ്യാവസായിക- ആശയപരമായ സ്വകാര്യതകള്‍ ചോര്‍ത്തുക
ലഹരി ഉപയോഗം, തൊഴിലിടങ്ങളില്‍ മറ്റു സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയാല്‍
തൊഴിലുടമയെ കയ്യേറ്റം ചെയ്യുക, ഒരു വര്‍ഷം 20 ദിവസത്തോളം ജോലിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ മാറി നിന്നാല്‍, തുടര്‍ച്ചയായി 7 ദിവസം ജോലിക്കെത്താതിരുന്നാല്‍
വ്യക്തിപരമായ നേട്ടത്തിനും വരുമാന സമ്പാദനത്തിനുമായി തൊഴില്‍ പദവികള്‍ ദുരുപയോഗം ചെയ്താല്‍

info

Comments (0)

Leave a Reply

Your email address will not be published.