expo city
Posted By Editor Posted On

expo city: ദുബായ് എക്സ്പോ സിറ്റി ചുറ്റി കാണാന്‍ കൊച്ചു സന്ദര്‍ശകരും എത്തി തുടങ്ങി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ദുബായ് എക്സ്പോ സിറ്റി ചുറ്റി കാണാന്‍ കൊച്ചു സന്ദര്‍ശകരും എത്തി തുടങ്ങി. ആകര്‍ഷകമായ എക്സ്പോ സിറ്റി സന്ദര്‍ശിക്കാന്‍ ആദ്യ സംഘം വിദ്യാര്‍ഥികള്‍ ഇന്നലെ എത്തിയിരുന്നു(expo city). 200-ലേറെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് എക്‌സ്‌പോ 2020 ന്റെ തുടര്‍ച്ചയായുള്ള എക്‌സ്‌പോ സിറ്റി സന്ദര്‍ശിച്ചത്.
മുന്‍കൂട്ടി ബുക്ക് ചെയ്ത സ്‌കൂള്‍ ഗ്രൂപ്പുകള്‍ക്ക് പൊതു പ്രവേശനം സൗജന്യമാണ്. അതേസമയം, വര്‍ക്ക്ഷോപ്പുകള്‍ക്കും സയന്‍സ് ഷോയ്ക്കും ഫീസ് പ്രത്യേകം ഈടാക്കും.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  schools.expocitydubai.com സന്ദര്‍ശിച്ച് തങ്ങളുടെ യാത്രകള്‍ സ്‌കൂളുകള്‍ക്ക് ആസൂത്രണം ചെയ്യാം. പുതുതായി ആരംഭിച്ച ടെറ യാത്രയും അലിഫ് യാത്രയും കൊച്ചുകൂട്ടുകാര്‍ ആസ്വദിച്ചു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കല്‍, ജലം സംരക്ഷിക്കല്‍, കോഡിങ്, റോബട്ടിക്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ശില്‍പശാലകള്‍, സയന്‍സ് ഷോ എന്നിവയും കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി. എക്സ്പോ സ്‌കൂള്‍ പ്രോഗ്രാം തുടരുമെന്നും വേള്‍ഡ് എക്സ്പോ പോലെ തന്നെ പുതുതലമുറയെ എക്‌സ്‌പോ സിറ്റി പ്രചോദിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
എക്സ്പോ ആവേശത്തിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുള്ള സന്ദര്‍ശകര്‍ക്ക് അതിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് ആകര്‍ഷണങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാമെന്നതാണ് സവിശേഷത. അലിഫ് – മൊബിലിറ്റി പവലിയനും ടെറ – ദ് സസ്‌റ്റൈനബിലിറ്റി പവലിയനും. എക്‌സ്‌പോ സിറ്റിയില്‍ നിലവില്‍ കുറച്ച് ആകര്‍ഷണങ്ങള്‍ മാത്രമേ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുള്ളൂ, എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാകും. ഇതുവരെ, അലിഫ്, ടെറ പവലിയനുകളും ഏതാനും ഭക്ഷണ ട്രക്കുകളും മാത്രമാണ് തുറന്നിരിക്കുന്നത്.

ഇപ്പോഴും രണ്ട് മൂന്ന് മണിക്കൂര്‍ കാണാനുള്ള കാഴ്ചകളുണ്ട് എന്നതിനാല്‍ ബഗ്ഗികളും ലഭ്യമാണ്. അലിഫും ടെറയും ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കും, ഓരോ പവലിയനും ഒരാള്‍ക്ക് 50 ദിര്‍ഹം ടിക്കറ്റ് നിരക്ക് (12 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യം). www.expocitydubai.com എന്ന വെബ്സൈറ്റില്‍ നിന്നും ദുബായ് എക്സ്പോ സിറ്റിയിലെ ടിക്കറ്റ് ഓഫിസുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio എക്‌സ്‌പോ2020 സന്ദര്‍ശിക്കാന്‍ സാധിക്കാത്തവര്‍ക്ക് അപൂര്‍വ കാഴ്ചകളൊരുക്കുന്ന എക്സ്പോ സിറ്റി ഈ മാസം ആദ്യമാണ് സന്ദര്‍ശകരെ വരവേറ്റ് തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

info

info

Comments (0)

Leave a Reply

Your email address will not be published.