mounted police
Posted By Editor Posted On

dubai police website: ദുബായ്: പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുതിയ സേവനങ്ങള്‍ ആരംഭിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ദുബായ് പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുതിയ സേവനങ്ങള്‍ ആരംഭിച്ചു(dubai police website). പണമടച്ചുള്ള ചെയ്യാവുന്ന ഏഴ് പുതിയ സേവനങ്ങള്‍ക്കാണ് ദുബായ് മൗണ്ടഡ് പൊലീസ് തുടക്കം കുറിച്ചത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  കുതിരസവാരി പഠനം, കുതിര ലിവറി സേവനങ്ങള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് കുതിരകളുടെ സഹായത്തോടെയുള്ള തെറാപ്പി, ചെറുകുതിര സവാരി, പരേഡുകളും വാടക സേവനങ്ങളും, ഗതാഗത സേവനം, മരുഭൂമിയിലെ കുതിര സവാരി എന്നിവയാണ് പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
ഇതുവരെ നിരവധി പേര്‍ക്ക് അവസരം ലഭിച്ചു
സേനയിലെ ഉന്നത പരിശീലകരോടൊപ്പം ചേര്‍ന്ന് 81 പേര്‍ കുതിരസവാരി പഠിച്ചു. ഇതില്‍ ഒരു റൈഡര്‍ സഹിഷ്ണുതാ മത്സരങ്ങളില്‍ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. 40 പേര്‍ക്ക് കുതിരപ്പുറത്തുകൂടെയുള്ള മരുഭൂമി സവാരി ആസ്വദിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തില്‍ 29 പരേഡുകളും നടത്തിയതായി മേജര്‍ അല്‍ ജല്ലാഫ് വിശദീകരിച്ചു.
വിദഗ്ധ പരിശീലനം നല്‍കാനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള ഫോറങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനും അനുഭവസമ്പത്തുള്ള പരിശീലകര്‍ സേനയിലുണ്ട്. അനുയോജ്യമായ രീതികളിലൂടെ വ്യത്യസ്ത പ്രായവിഭാഗത്തിലുള്ളവരെ പരിശീലിപ്പിക്കാന്‍ പരിശീലകര്‍ക്കു സാധിക്കും. കുട്ടികളെ ആകര്‍ഷിക്കാനായി വിവിധ തരത്തിലുള്ള കുതിരകള്‍ ദുബായ് പോലീസിന്റെ സേനയിലുണ്ട്. കുതിരകളുടെ പരിപാലനത്തില്‍ മൗണ്ടഡ് പോലീസ് സേന അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആളുകളുടെ അഭ്യര്‍ഥന പ്രകാരം കുതിരപരിശീലന സേവനവും പോലീസ് സ്റ്റേഷന്‍ നല്‍കുന്നുണ്ട്. പൊതു, സ്വകാര്യ പരിപാടികള്‍ക്കായി പരേഡുകള്‍ നടത്താനും കുതിരകളെ വാടകയ്ക്കും ലഭിക്കാനുമുള്ള അവസരം പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് മേജര്‍ അല്‍ ജല്ലാഫ് പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ദുബായ് മൗണ്ടഡ് പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകും. അവ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് [email protected] എന്ന ഇമെയിലൂടെയോ കോള്‍ സെന്റര്‍ നമ്പറായ 901-ലൂടെയോ പോലീസുമായി ബന്ധപ്പെടാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
സമൂഹത്തില്‍ സുരക്ഷയും സമാധാനവും വര്‍ധിപ്പിക്കുന്നതില്‍ കുതിരപ്പുറത്തുള്ള പോലീസ് പട്രോളിങ് നിര്‍ണായക പങ്ക് വഹിച്ചെന്ന് മൗണ്ടഡ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഇസ്സ അല്‍ അദബ് പറഞ്ഞു. 1970-കളില്‍ സ്ഥാപിതമായതു മുതല്‍ മൗണ്ടഡ് പോലീസ് സ്റ്റേഷന്‍ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 274 ആളുകള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചെന്നും മൗണ്ടഡ് പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ദഹി സലേം അല്‍ ജല്ലാഫ് സൂചിപ്പിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.