caselaw
Posted By Editor Posted On

caselaw: യുഎഇ: അവിഹിത ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തി; പ്രവാസിക്ക് ശിക്ഷ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : അവിഹിത ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി(caselaw). ഏഷ്യക്കാരനായ പ്രവാസി യുവാവിന് മൂന്നു മാസം തടവുശിക്ഷയ്ക്ക് കോടതി ഉത്തരവിട്ടു. ഒരേ സ്‌പോണ്‍സര്‍ക്കു കീഴില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന 34കാരനും ഇതേ വീട്ടില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയുമാണ് കേസില്‍ ഉള്‍പ്പെട്ടത്. പാം ജുമൈറയിലെ ഒരു വീട്ടിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
ഈ സമയത്താണ് ഇരുവരും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നത് എന്നാണ് കോടതി രേഖകളില്‍ പറയുന്നത്. പിന്നീട് യുവതി ഇത് അവസാനിപ്പിക്കാമെന്ന് പറഞ്ഞു. എന്നാല്‍, യുവാവ് തയാറായില്ല. അങ്ങനെ ചെയ്താല്‍ യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
വില്ലയില്‍ യുവതിയെ കാണാന്‍ ഡ്രൈവര്‍ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാള്‍ യുവതിയ്‌ക്കൊപ്പം ചെലവഴിച്ച സ്വകാര്യ നിമിഷങ്ങളിലെ വിഡിയോയും ചിത്രങ്ങളും അവര്‍ക്ക് വാട്‌സാപ്പ് വഴി അയച്ചു കൊടുത്തു. ഇത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.
യുവതിയുടെ പരാതിപ്രകാരം പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്ന കാര്യം സമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് പരിശോധനയില്‍ ഇയാള്‍ യുവതിക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.